ETV Bharat / sports

IPL 2022: ലഖ്‌നൗവിനെതിരെ ടോസ് രാജസ്ഥാന്, ആദ്യം ബാറ്റ് ചെയ്യും; ഇരുടീമിലും മാറ്റങ്ങൾ - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തിയപ്പോൾ ലഖ്‌നൗ ഒരു മാറ്റം വരുത്തി.

Rajasthan Royals vs Lucknow super giants  IPL 2022  ലഖ്‌നൗവിനെതിരെ ടോസ് രാജസ്ഥാന്  ipl 2022 rr vs lsg toss  IPL 2022  IPL updates  IPL toss  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് രാജസ്ഥാന്‍ റോയല്‍സ്  ipl today
IPL 2022: ലഖ്‌നൗവിനെതിരെ ടോസ് രാജസ്ഥാന്, ആദ്യം ബാറ്റ് ചെയ്യും; ഇരുടീമിലും മാറ്റങ്ങൾ
author img

By

Published : May 15, 2022, 7:34 PM IST

മുംബൈ : ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ്‌ ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇരു സംഘത്തിനുമുള്ളത്.

ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ജയിംസ് നീഷം, ഒബെഡ് മക്‌കോയ് എന്നിവര്‍ ടീമിലെത്തി. കുല്‍ദീപ് സെന്‍, റാസി വാന്‍ ഡര്‍ സെന്‍ എന്നിവര്‍ പുറത്തായി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം രവി ബിഷ്‌ണോയ് ടീമിലെത്തി.

മത്സരത്തില്‍ രാജസ്ഥാനെതിരെ ജയിക്കാനായാല്‍ ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ ലഖ്‌നൗവിന് കഴിയും. മറിച്ചാണെങ്കില്‍ രാജസ്ഥാനും പ്ലേ ഓഫിനോട്‌ കൂടുതല്‍ അടുക്കാം. അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ഇരു സംഘവുമെത്തുന്നത്.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്: ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (ക്യാപ്‌റ്റൻ), ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, ആയുഷ് ബദോണി, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്, ദുഷ്‌മന്ത ചമീര, ആവേശ് ഖാൻ.

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ ( ക്യാപ്‌റ്റൻ,വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, ജെയിംസ് നീഷാം, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.