മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫഫ് ഡു പ്ലസിസിസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയപ്പോൾ കൊൽക്കത്ത ശിവം മാവിക്ക് പകരം ടീം സൗത്തിയെ ടീമിൽ ഉൾപ്പെടുത്തി.
-
#RCB have won the toss and they will bowl first against #KKR.
— IndianPremierLeague (@IPL) March 30, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL pic.twitter.com/oZmaJ5IyTH
">#RCB have won the toss and they will bowl first against #KKR.
— IndianPremierLeague (@IPL) March 30, 2022
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL pic.twitter.com/oZmaJ5IyTH#RCB have won the toss and they will bowl first against #KKR.
— IndianPremierLeague (@IPL) March 30, 2022
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL pic.twitter.com/oZmaJ5IyTH
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. ശ്രേയസ് അയ്യര്‍ക്ക് കീഴിലിറങ്ങുന്ന സംഘം ഏറെക്കുറെ സന്തുലിതമാണ്. മികച്ച ഫോം പുലര്‍ത്തുന്ന ശ്രേയസിനൊപ്പം വെങ്കടേഷ് അയ്യർ, സാം ബില്ലിങ്സ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ഉമേഷ് യാദവ് തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ.
ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ പഞ്ചാബിനെതിരെ ബോളിങ്ങിലാണ് ബാംഗ്ലൂരിന് പിഴച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ദിനേശ് കാർത്തിക്, അനുരാജ് റാവത്ത് എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മികവ് കാണിച്ചാൽ മാത്രമേ കൊൽക്കത്തയുടെ ശക്‌തമായ ബാറ്റിങ് നിരയോട് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.
ALSO READ: തിരിച്ചുവരവിൽ ഗോളടി തുടർന്ന് എറിക്‌സൺ, ഇറ്റലിക്കും ഇംഗ്ലണ്ടിനും ജയം
ഇതുവരെയുള്ള മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മുൻതൂക്കം കൊൽക്കത്തക്കായിരുന്നു. 29 മത്സരങ്ങളില്‍ 16 മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍, 13 മത്സരങ്ങളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്. കഴിഞ്ഞ സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയിച്ചത് കൊല്‍ക്കത്തയാണ്.
-
A look at the Playing XI for #RCBvKKR
— IndianPremierLeague (@IPL) March 30, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL https://t.co/f0AhCjGTOv pic.twitter.com/xsZysQhWSQ
">A look at the Playing XI for #RCBvKKR
— IndianPremierLeague (@IPL) March 30, 2022
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL https://t.co/f0AhCjGTOv pic.twitter.com/xsZysQhWSQA look at the Playing XI for #RCBvKKR
— IndianPremierLeague (@IPL) March 30, 2022
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL https://t.co/f0AhCjGTOv pic.twitter.com/xsZysQhWSQ
പ്ലേയിങ് ഇലവൻ
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, വിരാട് കോലി, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ്, ആന്ദ്രെ റസൽ, നരെയ്ൻ, ഷെല്‍ഡന്‍ ജാക്‌സൺ, ഉമേഷ് യാദവ്, ടീം സൗത്തി, വരുണ്‍ ചക്രവർത്തി.