ETV Bharat / sports

IPL 2022: നിർണായക പോരാട്ടത്തിൽ രാജസ്ഥാനെതിരെ ലഖ്‌നൗവിന് 179 റണ്‍സ് വിജയലക്ഷ്യം

29 പന്തില്‍ 41 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍

author img

By

Published : May 15, 2022, 10:12 PM IST

IPL 2022  രാജസ്ഥാനെതിരെ ലഖ്‌നൗവിന് 179 റണ്‍സ് വിജയലക്ഷ്യം  IPL 2022 Rajasthan SETS 178 TARGET TO Lucknow  rr vs lsg  IPL updates  IPL 2022 നിർണായക പോരാട്ടത്തിൽ രാജസ്ഥാനെതിരെ ലഖ്‌നൗവിന് 179 റണ്‍സ് വിജയലക്ഷ്യം  യഷസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍
IPL 2022: നിർണായക പോരാട്ടത്തിൽ രാജസ്ഥാനെതിരെ ലഖ്‌നൗവിന് 179 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 29 പന്തില്‍ 41 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനൊപ്പം ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), സഞ്ജു സാംസണ്‍ (24 പന്തില്‍ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്ന് ഓവറില്‍ തന്നെ രണ്ട് റൺസെടുത്ത ജോസ് ബട്‌ലറെ നഷ്‌ടമായി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ ജയ്‌സ്വാളിനൊപ്പം 64 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌കോർ 75 ൽ സഞ്ജുവും 77ൽ ജയ്സ്വാളിനെയും നഷ്‌ടമായത് രാജസ്ഥാൻ സ്കോറിങ്ങിന്‍റ വേഗം കുറച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ ദേവ്ദത്ത് ആക്രമിച്ച് കളിച്ചു. 18 പന്തുകള്‍ മാത്രം നേരിട്ട ദേവ്ദത്ത് രണ്ട് സിക്‌സും അഞ്ച് ഫോറുമടയ്‌ക്കം 39 റണ്‍സെടുത്തു. സ്‌കോർ 122ൽ രവി ബിഷ്‌ണോയ് ദേവ്ദത്തിനെ മടക്കി. 16 പന്തില്‍ 17 റൺസെടുത്ത റിയാന്‍ പരാഗിനെയും ബിഷ്‌ണോയ് മടക്കി.

എട്ട് താരങ്ങളാണ് ലഖ്‌നൗവിനു വേണ്ടി പന്തെറിയാനെത്തിയത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.