മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. എട്ട് വിക്കറ്റിന്‍റെ കൂറ്റൻ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിന്‍റെ 144 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 16 ഓവറിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.
-
That's that from Match 48.@PunjabKingsIPL win by 8 wickets with four overs to spare.
— IndianPremierLeague (@IPL) May 3, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/LcfJL3mlUQ #GTvPBKS #TATAIPL pic.twitter.com/qIgMxRhh0B
">That's that from Match 48.@PunjabKingsIPL win by 8 wickets with four overs to spare.
— IndianPremierLeague (@IPL) May 3, 2022
Scorecard - https://t.co/LcfJL3mlUQ #GTvPBKS #TATAIPL pic.twitter.com/qIgMxRhh0BThat's that from Match 48.@PunjabKingsIPL win by 8 wickets with four overs to spare.
— IndianPremierLeague (@IPL) May 3, 2022
Scorecard - https://t.co/LcfJL3mlUQ #GTvPBKS #TATAIPL pic.twitter.com/qIgMxRhh0B
വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർ ജോണി ബെയർസ്റ്റോയെ(1) രണ്ടാം ഓവറിൽ തന്നെ നഷ്‌ടപ്പെട്ടു. എന്നാൽ ശിഖാർ ധവാനും(62), ഭാനുക രാജപക്‌സെ(40) എന്നിവർ ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് 87 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തുടർന്ന് ടീം സ്‌കോർ 97ൽ നിൽക്കെ രാജപക്‌സെ പുറത്തായി.
-
Kagiso Rabada is adjudged Player of the Match for his brilliant bowling figures of 4/33 as #PBKS win by 8 wickets.#TATAIPL #GTvPBKS pic.twitter.com/ft6b6gUEhw
— IndianPremierLeague (@IPL) May 3, 2022 " class="align-text-top noRightClick twitterSection" data="
">Kagiso Rabada is adjudged Player of the Match for his brilliant bowling figures of 4/33 as #PBKS win by 8 wickets.#TATAIPL #GTvPBKS pic.twitter.com/ft6b6gUEhw
— IndianPremierLeague (@IPL) May 3, 2022Kagiso Rabada is adjudged Player of the Match for his brilliant bowling figures of 4/33 as #PBKS win by 8 wickets.#TATAIPL #GTvPBKS pic.twitter.com/ft6b6gUEhw
— IndianPremierLeague (@IPL) May 3, 2022
എന്നാൽ പിന്നാലെയെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. മുഹമ്മദ് ഷമി എറിഞ്ഞ 16-ാം ഓവറിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഇതോടെ ടീമിന്‍റെ വിജയവും വേഗത്തിലായി. 10 പന്തിൽ 30 റണ്‍സുമായി ലവിങ്‌സ്റ്റണും, പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസണ്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റൻസ് സായി സുദർശന്‍റെ ഒറ്റയാൾ പോരാട്ടത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചേർന്നത്. സായിയെക്കൂടാതെ വൃദ്ധിമാൻ സാഹ മാത്രമാണ് ഗുജറാത്ത് നിരയിൽ 20ൽ അധികം റണ്‍സ് സ്‌കോർ ചെയ്‌തത്. നാല് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയാണ് പഞ്ചാബിന്‍റെ നട്ടെല്ലൊടിച്ചത്.