കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്‌ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 207 റണ്‍സെടുത്തു. യുവതാരം രജത് പതിദാറിന്‍റെ (54 പന്തിൽ 112) തകർപ്പൻ സെഞ്ച്വറി മികവിലാണ് ബാംഗ്ലൂർ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നായകൻ ഡു പ്ലെസിസിനെ(0) ആദ്യ ഓവറിൽ തന്നെ നഷ്‌ടമായി. തുടർന്നെത്തിയ രജത് പതിദാർ തുടക്കം മുതൽക്കേ ആക്രമിച്ച് കളിച്ചപ്പോൾ വിരാട് കോലി ഡിഫന്‍ഡിങ് ശൈലിയിലാണ് ബാറ്റ് വീശിയത്. ടീം സ്‌കോർ 70ൽ നിൽക്കെയാണ് വിരാട് കോലിയുടെ(25) വിക്കറ്റ് ബാംഗ്ലൂരിന് നഷ്‌ടമായത്.
-
💯 for Rajat Patidar - his maiden IPL ton! 🙌 🙌
— IndianPremierLeague (@IPL) May 25, 2022 " class="align-text-top noRightClick twitterSection" data="
This has been an outstanding batting display from the @RCBTweets batter! 👏 👏
Follow the match ▶️ https://t.co/cOuFDWIUmk #TATAIPL | #LSGvRCB pic.twitter.com/yx7c4j162H
">💯 for Rajat Patidar - his maiden IPL ton! 🙌 🙌
— IndianPremierLeague (@IPL) May 25, 2022
This has been an outstanding batting display from the @RCBTweets batter! 👏 👏
Follow the match ▶️ https://t.co/cOuFDWIUmk #TATAIPL | #LSGvRCB pic.twitter.com/yx7c4j162H💯 for Rajat Patidar - his maiden IPL ton! 🙌 🙌
— IndianPremierLeague (@IPL) May 25, 2022
This has been an outstanding batting display from the @RCBTweets batter! 👏 👏
Follow the match ▶️ https://t.co/cOuFDWIUmk #TATAIPL | #LSGvRCB pic.twitter.com/yx7c4j162H
തൊട്ടുപിന്നാലെ തന്നെ ഗ്ലെൻ മാക്‌സ്‌വെല്ലും(9), മഹിപാൽ ലോംറോറും(14) മടങ്ങി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ദിനേഷ് കാർത്തിക് രജത് പതിദാറുമായി ചേർന്ന് തകർപ്പൻ ഷോട്ടുകളുമായി സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 92 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
54 പന്തിൽ 12 ഫോറിന്‍റെയും ഏഴ് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് പതിദാർ സെഞ്ച്വറി പൂർത്തിയാക്കിയത്. ദിനേഷ് കാർത്തിക് 37 റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാൻ, ക്രുണാൽ പണ്ഡ്യ, ആവേശ് ഖാൻ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.