ETV Bharat / sports

IPL 2022| തീപ്പൊരിയായി ഉമേഷ്‌ യാദവ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്‌ക്ക് 138 റണ്‍സ് വിജയ ലക്ഷ്യം - ഗ്ലെൻ മാക്‌സ്‌വെൽ

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് 18.2 ഓവറിൽ 137 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു.

IPL 2022  IPL 2022 LATEST  IPL 2022 NEWS  IPL 2022 SCORE  IPL 2022 KKR VS PBKS  PUNJAB KINGS SCORE  ഐപിഎൽ 2022  ഐപിഎൽ സ്‌കോർ  ഇന്ത്യൻ പ്രീമിയർ ലീഗ്  പഞ്ചാബ് കിങ്സ് VS കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎൽ വാർത്തകൾ  ഗ്ലെൻ മാക്‌സ്‌വെൽ  പഞ്ചാബിനെതിരെ കൊൽക്കത്തയ്‌ക്ക് 138 റണ്‍സ് വിജയ ലക്ഷ്യം
IPL 2022| തീപ്പൊരിയായി ഉമേഷ്‌ യാദവ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്‌ക്ക് 138 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Apr 1, 2022, 9:38 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്സിന് ഭേദപ്പെട്ട സ്‌കോർ. ആദ്യ ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്സിന് 18.2 ഓവറിൽ 137 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവാണ് പഞ്ചാബ് നിരയുടെ നട്ടെല്ലൊടിച്ചത്.

ഒൻപത് പന്തിൽ 31 റണ്‍സ് നേടിയ ഭാനുക രാജപക്‌സയ്‌ക്കും അവസാന ഓവറുകളിൽ തകർത്തടിച്ച കാഗിസോ റബാഡയ്‌ക്കും മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങാനായത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ നായകൻ മായങ്ക് അഗർവാളിനെ (1) നഷ്‌ടമായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഭാനുക തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. മൂന്നാം ഓവർ എറിയാനെത്തിയ ശിവം മാവിയെ തുടർച്ചയായ മൂന്ന് സിക്‌സുകൾക്ക് പ്രഹരിച്ച ഭാനുക എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ ക്യാച്ച് നൽകി പുറത്തായി.

ഭാനുക വീണതോടെ പഞ്ചാബ് നിരയും തകർന്നു. ടീം സ്‌കോർ 62ൽ നിൽക്കെ ഓപ്പണർ ശിഖർ ധവാൻ (16) പുറത്തായി. പിന്നാലെ ലിയാം ലിവിങ്‌സ്റ്റണ്‍ (19), രാജ് ബാവ (11), ഷാറൂഖ് ഖാൻ (0) എന്നിവർ പെട്ടന്ന് തന്നെ കൂടാരം കയറി. പിന്നാലെ ക്രീസിലെത്തിയ ഹർപ്രീത് ബ്രാർ (14) ഒഡ്‌യൻ സ്‌മിത്തിനെ കൂട്ടുപിടിച്ച് ടീം സ്‌കോർ 100 കടത്തി. പിന്നാലെ ഹർപ്രീതും പുറത്തായി.

പിന്നാലെയെത്തിയ രാഹുൽ ചഹാറും (0) അതേ ഓവറിൽ തന്നെ മടങ്ങി. ഇതോടെ വൻ തകർച്ചയിലേക്ക് നീങ്ങിയ പഞ്ചാബിന്‍റെ സ്‌കോർ പിന്നാലെ ക്രീസിലെത്തിയ കാഗിസോ റബാഡ തകർപ്പൻ ഷോട്ടുകളുമായി ഉയർത്തി. 18-ാം ഓവറിലെ ആദ്യ പന്തിലാണ് റബാഡ പുറത്തായത്. താരം 16 പന്തിൽ നിന്ന് ഒരു സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെ 25 റണ്‍സ് നേടി.

ALSO READ: വനിതകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ വീണ്ടും വിലക്കേർപ്പെടുത്തി ഇറാൻ

ടീം സ്‌കോർ 137ൽ നിൽക്കെ റബാഡ ക്യാച്ച് നൽകി പുറത്തായി. തൊട്ടടുത്ത പന്തിൽ അർഷദീപ് സിങ് പുറത്തായതോടെ പഞ്ചാബിന്‍റെ ഇന്നിങ്സിന് തിരശ്ശീല വീണു. കൊൽക്കത്തക്കായി ഉമേഷ്‌ യാദവ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. ശിവം മാവി, സുനിൽ നരെയ്‌ൻ, ആന്ദ്രേ റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.