മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്‍റെ ശ്രമം. അതേസമയം വിജയത്തോടെ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കുക എന്നതാകും ബാംഗ്ലൂരിന്‍റെ ലക്ഷ്യം.
-
An exciting first time meeting with the Gujarat Titans awaits. ⚔️ 👊🏻
— Royal Challengers Bangalore (@RCBTweets) April 30, 2022 " class="align-text-top noRightClick twitterSection" data="
Tune into @StarSportsIndia from 3:30pm onwards and get ready to cheer for the Royal Challengers! 🥳🔴#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GTvRCB pic.twitter.com/6EuVIubBDi
">An exciting first time meeting with the Gujarat Titans awaits. ⚔️ 👊🏻
— Royal Challengers Bangalore (@RCBTweets) April 30, 2022
Tune into @StarSportsIndia from 3:30pm onwards and get ready to cheer for the Royal Challengers! 🥳🔴#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GTvRCB pic.twitter.com/6EuVIubBDiAn exciting first time meeting with the Gujarat Titans awaits. ⚔️ 👊🏻
— Royal Challengers Bangalore (@RCBTweets) April 30, 2022
Tune into @StarSportsIndia from 3:30pm onwards and get ready to cheer for the Royal Challengers! 🥳🔴#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GTvRCB pic.twitter.com/6EuVIubBDi
നായകൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഗുജറാത്തിന്‍റെ ശക്‌തി കേന്ദ്രം. വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ എന്നിവർ ഫോമിലേക്കുയർന്നാൽ ഗുജറാത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. വാലറ്റത്ത് ഏത് ബോളർമാരെയും തകത്തടിക്കാൻ കഴിയുന്ന രാഹുൽ തെവാട്ടിയ- റാഷിദ് ഖാൻ സഖ്യം കൂടി ചേരുന്നതോടെ ഗുജറാത്തിന്‍റെ ബാറ്റിങ് നിര ശക്‌തമാകും. ബോളർമാരിൽ ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിന്‍റെ തുറുപ്പുചീട്ട്.
അതേസമയം ബാറ്റർമാരുടെ ഫേമില്ലായ്‌മയാണ് ബാംഗ്ലൂരിന് തലവേദനയാകുന്നത്. കോലിയുടെ മോശം ഫോം ടീമിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. നായകൻ ഫഫ് ഡു പ്ലസിസ്, ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്ല് എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ. ബോളർമാരിൽ ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് എന്നിവരും താളം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.