മുംബൈ : കൊവിഡ് ഭീതിക്കിടെ ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം. പൂനെയില്‍ നടക്കേണ്ടിയിരുന്ന കളി മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹി ടീമിലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷടയ്‌ക്കം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മത്സരം മാറ്റിവയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ആരാധകർ. ഇന്ന് രാവിലെ ഡൽഹി ടീമിലെ മുഴുവന്‍ പേരെയും വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ മത്സരം മാറ്റിവയ്ക്കും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരങ്ങള്‍ ഇപ്പോള്‍ മുംബൈയെ ഹോട്ടലില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്. പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് ടീമിന്‍റെ ബയോ-ബബിളില്‍ തിരിച്ച് പ്രവേശിക്കാനാകൂ. മത്സരത്തിനായി ടീമിന് പൂനെയിലേക്ക് പോവാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് മുംബൈയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
ALSO READ: IPL 2022 | ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി
പരിക്ക് കാരണം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തൊട്ടുമുമ്പത്തെ മത്സരത്തില്‍ പുറത്തിരുന്ന പഞ്ചാബ് കിങ്‌സ് നായകനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ ഡിസിക്കെതിരേ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. മായങ്കിന് പകരം ശിഖര്‍ ധവാനായിരുന്നു ഹൈദരാബാദിനെതിരെ പഞ്ചാബിനെ നയിച്ചത്.