നവി മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'എൽ ക്ലാസിക്കോ' പോരാട്ടത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയും ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളാണെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്. നവി മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകുന്നേരം 7.30നാണ് മത്സരം.
-
All set to take the Mumbai challenge in Mumbai! Keep the ⏰, 🥳 & 💛 ready! #MIvCSK #WhistlePodu #Yellove 🦁 pic.twitter.com/5LHNDuVub3
— Chennai Super Kings (@ChennaiIPL) April 21, 2022 " class="align-text-top noRightClick twitterSection" data="
">All set to take the Mumbai challenge in Mumbai! Keep the ⏰, 🥳 & 💛 ready! #MIvCSK #WhistlePodu #Yellove 🦁 pic.twitter.com/5LHNDuVub3
— Chennai Super Kings (@ChennaiIPL) April 21, 2022All set to take the Mumbai challenge in Mumbai! Keep the ⏰, 🥳 & 💛 ready! #MIvCSK #WhistlePodu #Yellove 🦁 pic.twitter.com/5LHNDuVub3
— Chennai Super Kings (@ChennaiIPL) April 21, 2022
സമ്മർദ്ദത്തിന്‍റെ പരകോടിയിൽ മുംബൈ; കളിച്ച ആറ് മത്സരവും തോറ്റാണ് മുംബൈ ഇന്ത്യന്‍സ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പരിചയസമ്പന്നരായ ബോളര്‍മാരുടെ അഭാവമാണ് ഈ സമയത്ത് മുംബൈ നേരിടുന്ന പ്രധാന പ്രശ്‌നം. ബാറ്റിങ് നിരയിലും ആരും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
-
चला चला पलटन...झाली #MIvCSK ची वेळ! 💙💥💛#OneFamily #DilKholKe #MumbaiIndians pic.twitter.com/hSdkQxjPwQ
— Mumbai Indians (@mipaltan) April 21, 2022 " class="align-text-top noRightClick twitterSection" data="
">चला चला पलटन...झाली #MIvCSK ची वेळ! 💙💥💛#OneFamily #DilKholKe #MumbaiIndians pic.twitter.com/hSdkQxjPwQ
— Mumbai Indians (@mipaltan) April 21, 2022चला चला पलटन...झाली #MIvCSK ची वेळ! 💙💥💛#OneFamily #DilKholKe #MumbaiIndians pic.twitter.com/hSdkQxjPwQ
— Mumbai Indians (@mipaltan) April 21, 2022
രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ മികവ് കാണിക്കുന്നില്ല. ഇത് സൂര്യകുമാര്‍ യാദവിൽ അമിത സമ്മര്‍ദ്ദം സൃഷ്‌ടിക്കാൻ ഇടാക്കുന്നു. ഡെവാള്‍ഡ് ബ്രെവിസ് വേഗത്തിൽ റൺസ് കണ്ടെത്തുന്നുവെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഹര്‍ദിക് പാണ്ഡ്യയുടെ പകരമായി ടീമിലെത്തിച്ച ഡാനിയല്‍ സാംസിന് ഇതുവരെ മികവിലെത്താനായിട്ടില്ല.
ജസ്പ്രീത് ബുംറ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് മാത്രമാണ് ബോളിങ്ങിലെ പ്രതീക്ഷ. മറ്റ് ബൗളര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്‌ഘട്ട് എന്നിവരെല്ലാം മോശം പ്രകടനമാണ് നടത്തിയത്.
ALSO READ: IPL 2022 | പഞ്ചാബ് പഞ്ചറായി ; ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം
മികവ് കാട്ടാനാകാതെ ചെന്നൈയും; സിഎസ്‌കെ ആറ് മത്സരത്തില്‍ ഒരു ജയവും അഞ്ച് തോല്‍വിയുമായി പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടാണ് ഈ മത്സരത്തിന് ഇറങ്ങുന്നത്. ഓപ്പണിങ്ങില്‍ ഋതുരാജ് ഗെയ്‌ക്വാദ്-റോബിന്‍ ഉത്തപ്പ കൂട്ടുകെട്ടിന് സ്ഥിരതയില്ലെങ്കിലും ഗുജറാത്തിനെതിരെ ഗെയ്‌ക്വാദ് ഫോമിലെത്തിയത് ടീമിന് പ്രതീക്ഷയാണ്.
മോയിന്‍ അലി ഇത്തവണ ദുര്‍ബല പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ബോളിങ് നിരയിലും പ്രശ്‌നങ്ങളേറെയാണ്. ക്രിസ് ജോര്‍ദാന്‍ വാരിക്കോരി റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ ഡ്വെയ്ന്‍ ബ്രാവോക്ക് സ്വാതന്ത്ര്യത്തോടെ പന്തെറിയാന്‍ സാധിക്കുന്നില്ല. അനുഭവസമ്പന്നരായ പേസര്‍മാരുടെ അഭാവം സിഎസ്‌കെയേയും വേട്ടയാടുന്നു. ഇന്ത്യൻ പേസർ ദീപക് ചാഹർ പരിക്കേറ്റ് പുറത്തായത് കനത്ത തിരിച്ചടിയായി.
ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് മുംബൈയും സിഎസ്‌കെയും. ഇരു ടീമും 32 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 19 തവണയും ജയം മുംബൈക്കൊപ്പം നിന്നപ്പോള്‍ 13 തവണയാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്.