ചെന്നൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗന്‍ ഇത്തവണ കൊല്‍ക്കത്തയുടെ മുഴുവന്‍ സമയ നായകനായി എത്തുകയാണ്, ഐപിഎല്‍ പതിനാലാം പതിപ്പിനായി. ചെന്നൈയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യ എതിരാളികള്‍. ഇരു ടീമുകള്‍ക്കും സീസണിലെ ആദ്യ പോരാട്ടമാണിത്. മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് എത്തുന്ന കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് ശൈലിയുടെ ആശാനായ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദിനും പ്രതീക്ഷകള്‍ ഏറെയാണ്.
-
#SRH 🤝 @JKLCofficial
— SunRisers Hyderabad (@SunRisers) April 11, 2021 " class="align-text-top noRightClick twitterSection" data="
Adding more strength 💪#AaStrengthDikha #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/51aAHYuJj9
">#SRH 🤝 @JKLCofficial
— SunRisers Hyderabad (@SunRisers) April 11, 2021
Adding more strength 💪#AaStrengthDikha #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/51aAHYuJj9#SRH 🤝 @JKLCofficial
— SunRisers Hyderabad (@SunRisers) April 11, 2021
Adding more strength 💪#AaStrengthDikha #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/51aAHYuJj9
ആറ് മാസം മുമ്പ് യുഎഇയില്‍ നടന്ന പതിമൂന്നാം സീസണിലെ മോശം ഓര്‍മകള്‍ കൊല്‍ക്കത്തയെ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ അഞ്ചാമതായാണ് കൊല്‍ക്കത്ത കളി അവസാനിപ്പിച്ചത്. ആ കുറവ് ഇത്തവണ നികത്തുകയാണ് വെല്ലുവിളി. പതിനാലാം സീസണിന് മുന്നോടിയായി നടന്ന മിനി താര ലേലത്തിലൂടെ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെ എട്ട് പേരെ കൊല്‍ക്കത്ത തങ്ങളുടെ പാളയത്തിലെത്തിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. അതേസമയം കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയവര്‍ ഇത്തവണയില്ല. അതിനാല്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിനൊപ്പം പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ കണ്ടെത്തേണ്ടി വരും. രാഹുല്‍ ത്രിപാഠിയെയോ വിദേശ ഓള്‍ റൗണ്ടര്‍മാരില്‍ ആരെങ്കിലുമൊരാളെയോ ഓപ്പണറായി പരീക്ഷിച്ചേക്കും. വണ്‍ ഡൗണായി നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇറങ്ങിയാല്‍ അത്‌ഭുതപ്പെടേണ്ടതില്ല. അല്ലാത്ത പക്ഷം രാഹുല്‍ ത്രിപാഠിക്കാകും നറുക്ക് വീഴുക.
-
The Risers 🆚 The Knights
— SunRisers Hyderabad (@SunRisers) April 11, 2021 " class="align-text-top noRightClick twitterSection" data="
𝗪𝗲. 𝗔𝗿𝗲. 𝗕𝗮𝘁𝘁𝗹𝗲. 𝗥𝗲𝗮𝗱𝘆. 💪#SRHvKKR #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/3z13rUhK9U
">The Risers 🆚 The Knights
— SunRisers Hyderabad (@SunRisers) April 11, 2021
𝗪𝗲. 𝗔𝗿𝗲. 𝗕𝗮𝘁𝘁𝗹𝗲. 𝗥𝗲𝗮𝗱𝘆. 💪#SRHvKKR #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/3z13rUhK9UThe Risers 🆚 The Knights
— SunRisers Hyderabad (@SunRisers) April 11, 2021
𝗪𝗲. 𝗔𝗿𝗲. 𝗕𝗮𝘁𝘁𝗹𝗲. 𝗥𝗲𝗮𝗱𝘆. 💪#SRHvKKR #OrangeOrNothing #OrangeArmy #IPL2021 pic.twitter.com/3z13rUhK9U
മധ്യനിരയില്‍ കരുത്തുറ്റ ടീമാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്‌ന്‍, ആന്‍ഡ്രൂ റസല്‍, ശിവം മാവി, ഇത്തവണ 3.20 കോടിക്ക് സ്വന്തമാക്കിയ ബാംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍സഹന്‍ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്. പേസ് ആക്രമണങ്ങള്‍ക്ക് ഓസസ് താരം പാറ്റ് കമ്മിന്‍സ് നേതൃത്വം കൊടുക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ഗംഭീര അരങ്ങേറ്റം നടത്തിയ പ്രസിദ്ധ് കൃഷ്‌ണയും മീഡിയം പേസര്‍ വൈഭവ് അറോറയും കരുത്താകും. കുല്‍ദീപ് യാദവിന്‍റെ നേതൃത്വത്തിലുള്ള സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് ഇത്തവണ വെറ്ററന്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ പിന്തുണ കൂടിയുണ്ട്. ചെന്നൈയിലെ വേഗത കുറഞ്ഞ പിച്ചില്‍ കൂടുതല്‍ സ്‌പിന്നര്‍മാരെ ഇരുടീമുകളും പരീക്ഷിക്കാനാണ് സാധ്യത.
-
One team. One dream. 🧡
— SunRisers Hyderabad (@SunRisers) April 11, 2021 " class="align-text-top noRightClick twitterSection" data="
Meeru, Memu, manandaram Kalisthe #OrangeArmy!#OrangeOrNothing #IPL2021 #SRHvKKR pic.twitter.com/zbxt9u38NS
">One team. One dream. 🧡
— SunRisers Hyderabad (@SunRisers) April 11, 2021
Meeru, Memu, manandaram Kalisthe #OrangeArmy!#OrangeOrNothing #IPL2021 #SRHvKKR pic.twitter.com/zbxt9u38NSOne team. One dream. 🧡
— SunRisers Hyderabad (@SunRisers) April 11, 2021
Meeru, Memu, manandaram Kalisthe #OrangeArmy!#OrangeOrNothing #IPL2021 #SRHvKKR pic.twitter.com/zbxt9u38NS
ഇതോടെ ഇരുവരെയും ഒരുമിച്ച് കൊല്‍ക്കത്ത ജേഴ്‌സിയില്‍ കാണാനുള്ള സാധ്യതയും തെളിയുന്നു. വിക്കറ്റിന് പിന്നിലും വിഭവങ്ങള്‍ ഏറെയാണ് കൊല്‍ക്കത്തയ്ക്ക്. കഴിഞ്ഞ തവണ നായകനായി തുടങ്ങിയ ദിനേശ് കാര്‍ത്തിക്ക്, ന്യൂസിലന്‍ഡിന്‍റെ ടിം സെയ്‌ഫെര്‍ട്ട് എന്നിവരാണ് കെകെആറിന് മുന്നിലുള്ളത്. കിവീസിനായി വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങുന്ന സെയ്‌ഫെര്‍ട്ടിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാന്‍ സാധ്യത ഏറെയാണ്.
-
Some SERIOUS pace coming your way courtesy @patcummins30 & Lockie 🔥
— KolkataKnightRiders (@KKRiders) April 11, 2021 " class="align-text-top noRightClick twitterSection" data="
Who would you pick in your XI for the #SRHvKKR game tonight?#KKRHaiTaiyaar #IPL2021 pic.twitter.com/y6Y0dMmys0
">Some SERIOUS pace coming your way courtesy @patcummins30 & Lockie 🔥
— KolkataKnightRiders (@KKRiders) April 11, 2021
Who would you pick in your XI for the #SRHvKKR game tonight?#KKRHaiTaiyaar #IPL2021 pic.twitter.com/y6Y0dMmys0Some SERIOUS pace coming your way courtesy @patcummins30 & Lockie 🔥
— KolkataKnightRiders (@KKRiders) April 11, 2021
Who would you pick in your XI for the #SRHvKKR game tonight?#KKRHaiTaiyaar #IPL2021 pic.twitter.com/y6Y0dMmys0
മറുവശത്ത് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ പ്ലേ ഓഫില്‍ പ്രവേശിച്ച് സ്ഥിരത തെളിയിച്ച ടീം ഇത്തവണ കപ്പടിക്കാന്‍ സാധ്യത കൂടുതലാണ്, മികച്ച തുടക്കം നല്‍കാന്‍ ഡേവിഡ് വാര്‍ണറും. ഡെത്ത് ഓവറുകളില്‍ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ സാന്നിധ്യവും എസ്‌ആര്‍എച്ചിന് കരുത്താകും. ഇത്തവണ മിനി താരലേലത്തിലൂടെ രണ്ട് കോടിക്ക് കേദാര്‍ ജാദവിനെ കൂടെ കൂടാരത്തിലെത്തിച്ച ഹൈദരാബാദിന്‍റെ സ്‌പിന്‍ തന്ത്രങ്ങള്‍ കഴിഞ്ഞ സീസണിലേതിനേക്കാള്‍ അപകടകരമെന്ന് വേണം അനുമാനിക്കാന്‍.
-
Not long from now ⏳@KKRiders pic.twitter.com/4p9c2oxW38
— Kuldeep yadav (@imkuldeep18) April 11, 2021 " class="align-text-top noRightClick twitterSection" data="
">Not long from now ⏳@KKRiders pic.twitter.com/4p9c2oxW38
— Kuldeep yadav (@imkuldeep18) April 11, 2021Not long from now ⏳@KKRiders pic.twitter.com/4p9c2oxW38
— Kuldeep yadav (@imkuldeep18) April 11, 2021
വാര്‍ണര്‍ക്കൊപ്പം കെയിന്‍ വില്യംസണ്‍ ഓപ്പണറാകുമ്പോള്‍ വണ്‍ ഡൗണായി മനീഷ് പാണ്ഡെയെ പ്രതീക്ഷിക്കാം. ഓള്‍ റൗണ്ടറെന്ന നിലയില്‍ മുഹമ്മദ് നാബി, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരും ടീമിന്‍റെ ഭാഗമാകും. ടി നടരാജനും ഭുവനേശ്വര്‍ കുമാറും പേസ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ചെന്നൈയിലെ പിച്ചില്‍ റാഷിദ് ഖാനും കേദാര്‍ ജാദവും സ്‌പിന്‍ തന്ത്രങ്ങള്‍ മെനയും. വിക്കറ്റിന് പിന്നില്‍ ജോണി ബെയര്‍സ്റ്റോവിനാകും കൂടുതല്‍ സാധ്യത. ഇന്ത്യന്‍ പര്യടനത്തില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാനായില്ലെങ്കിലും ശ്രീലങ്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം ബെയര്‍സ്റ്റോവിന് ഗുണം ചെയ്യും.
രാത്രി 7.30 മുതലാണ് മത്സരം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്റ്റാര്‍ നെറ്റ് വര്‍ക്കിലും തത്സമയം കാണാം.