ദുബായ് : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുത്തു. ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ബാംഗ്ലൂർ കൈല്‍ ജാമിൻസണ് പകരം അരങ്ങേറ്റക്കാരൻ ജോര്‍ജ് ഗാര്‍ട്ടണെ ഉൾപ്പെടുത്തിയപ്പോൾ രാജസ്ഥാൻ ജയ്‌ദേവ് ഉദനദ്‌കട്ടിന് പകരം കാര്‍ത്തിക്ക് ത്യാഗിയെ പരീക്ഷിക്കുന്നു.
പട്ടികയിൽ 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ആദ്യ നാലിലെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനാകും ശ്രമിക്കുക. മറുവശത്ത് എട്ട് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് വിജയിച്ചേ മതിയാകൂ. ഇനിയുമൊരു തോൽവി രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവതാളത്തിലാക്കും.
-
🚨 Toss Update 🚨@imVkohli has won the toss & @RCBTweets have elected to bowl against @rajasthanroyals. #VIVOIPL #RRvRCB
— IndianPremierLeague (@IPL) September 29, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/4IK9cxdt1G pic.twitter.com/ymT7MIHYA0
">🚨 Toss Update 🚨@imVkohli has won the toss & @RCBTweets have elected to bowl against @rajasthanroyals. #VIVOIPL #RRvRCB
— IndianPremierLeague (@IPL) September 29, 2021
Follow the match 👉 https://t.co/4IK9cxdt1G pic.twitter.com/ymT7MIHYA0🚨 Toss Update 🚨@imVkohli has won the toss & @RCBTweets have elected to bowl against @rajasthanroyals. #VIVOIPL #RRvRCB
— IndianPremierLeague (@IPL) September 29, 2021
Follow the match 👉 https://t.co/4IK9cxdt1G pic.twitter.com/ymT7MIHYA0
-
Team News
— IndianPremierLeague (@IPL) September 29, 2021 " class="align-text-top noRightClick twitterSection" data="
1⃣ change for @rajasthanroyals as Kartik Tyagi returns to the team.
1⃣ change for @RCBTweets as George Garton makes his #VIVOIPL debut. #RRvRCB
Follow the match 👉 https://t.co/4IK9cxdt1G
Here are the Playing XIs 🔽 pic.twitter.com/XZAIcvjAJg
">Team News
— IndianPremierLeague (@IPL) September 29, 2021
1⃣ change for @rajasthanroyals as Kartik Tyagi returns to the team.
1⃣ change for @RCBTweets as George Garton makes his #VIVOIPL debut. #RRvRCB
Follow the match 👉 https://t.co/4IK9cxdt1G
Here are the Playing XIs 🔽 pic.twitter.com/XZAIcvjAJgTeam News
— IndianPremierLeague (@IPL) September 29, 2021
1⃣ change for @rajasthanroyals as Kartik Tyagi returns to the team.
1⃣ change for @RCBTweets as George Garton makes his #VIVOIPL debut. #RRvRCB
Follow the match 👉 https://t.co/4IK9cxdt1G
Here are the Playing XIs 🔽 pic.twitter.com/XZAIcvjAJg
ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ടീം മുന്നോട്ട് പോകുന്നത്. ബാറ്റിങിൽ സഞ്ജു മാത്രമാണ് ഫോമിലുള്ളത്. മറ്റു താരങ്ങളൊന്നും തന്നെ ഫോമിലല്ല. ബൗളിങിലും ഇതുതന്നെയാണ് സ്ഥിതി. മുസ്‌തഫിസുർ റഹ്‌മാൻ മാത്രമാണ് മോശമല്ലാത്ത രീതിയിൽ പന്തെറിയുന്നത്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ബാറ്റർമാരും ബോളർമാരും മികച്ച ഫോമിലാണ് കളിക്കുന്നത്. മാക്‌സ്‌വെൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫോമിലേക്കുയർന്നതും ടീമിന്‍റെ ആത്മവിശ്വസം വർധിപ്പിക്കുന്നു. കോലിയും, പടിക്കലുമെല്ലാം മികച്ച രീതിയിലാണ് കളിക്കുന്നത്.
-
Captain 🇮🇳 meets Captain 💗 #RRvRCB | #HallaBol | #RoyalsFamily | #IPL2021 | @IamSanjuSamson pic.twitter.com/NTBw5f9SlU
— Rajasthan Royals (@rajasthanroyals) September 29, 2021 " class="align-text-top noRightClick twitterSection" data="
">Captain 🇮🇳 meets Captain 💗 #RRvRCB | #HallaBol | #RoyalsFamily | #IPL2021 | @IamSanjuSamson pic.twitter.com/NTBw5f9SlU
— Rajasthan Royals (@rajasthanroyals) September 29, 2021Captain 🇮🇳 meets Captain 💗 #RRvRCB | #HallaBol | #RoyalsFamily | #IPL2021 | @IamSanjuSamson pic.twitter.com/NTBw5f9SlU
— Rajasthan Royals (@rajasthanroyals) September 29, 2021
-
1 change. ✔️
— Rajasthan Royals (@rajasthanroyals) September 29, 2021 " class="align-text-top noRightClick twitterSection" data="
2 points. 🤞🏻
#RRvRCB | #HallaBol | #IPL2021 | @Dream11 pic.twitter.com/l9rJ9rFr3T
">1 change. ✔️
— Rajasthan Royals (@rajasthanroyals) September 29, 2021
2 points. 🤞🏻
#RRvRCB | #HallaBol | #IPL2021 | @Dream11 pic.twitter.com/l9rJ9rFr3T1 change. ✔️
— Rajasthan Royals (@rajasthanroyals) September 29, 2021
2 points. 🤞🏻
#RRvRCB | #HallaBol | #IPL2021 | @Dream11 pic.twitter.com/l9rJ9rFr3T
ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ പത്ത് വിക്കറ്റിന്‍റെ വൻ വിജയം സ്വന്തമാക്കിയിരുന്നു. ഇതുവരെ 23 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 11 എണ്ണത്തില്‍ ആര്‍സിബി ജയിച്ചപ്പോള്‍ 10 മത്സരങ്ങളില്‍ വിജയം റോയല്‍സിനൊപ്പമായിരുന്നു.
-
Drop a ❤️ for George Garton, who makes his debut in the Red and Gold! 🤩
— Royal Challengers Bangalore (@RCBTweets) September 29, 2021 " class="align-text-top noRightClick twitterSection" data="
Go well mate! 🙌🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/gjVztPE5sq
">Drop a ❤️ for George Garton, who makes his debut in the Red and Gold! 🤩
— Royal Challengers Bangalore (@RCBTweets) September 29, 2021
Go well mate! 🙌🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/gjVztPE5sqDrop a ❤️ for George Garton, who makes his debut in the Red and Gold! 🤩
— Royal Challengers Bangalore (@RCBTweets) September 29, 2021
Go well mate! 🙌🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/gjVztPE5sq
-
RCB have won the toss and will bowl first. ☄️ 🎯
— Royal Challengers Bangalore (@RCBTweets) September 29, 2021 " class="align-text-top noRightClick twitterSection" data="
Just one change to the team. George Garton is in for Kyle Jamieson.
Let’s do this, boys! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/SQqcdZsGoM
">RCB have won the toss and will bowl first. ☄️ 🎯
— Royal Challengers Bangalore (@RCBTweets) September 29, 2021
Just one change to the team. George Garton is in for Kyle Jamieson.
Let’s do this, boys! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/SQqcdZsGoMRCB have won the toss and will bowl first. ☄️ 🎯
— Royal Challengers Bangalore (@RCBTweets) September 29, 2021
Just one change to the team. George Garton is in for Kyle Jamieson.
Let’s do this, boys! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/SQqcdZsGoM
പ്ലേയിങ് ഇലവൻ
രാജസ്ഥാന്‍ റോയല്‍സ് : എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, കാർത്തിക് ത്യാഗി, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ട്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചഹല്‍.
ALSO READ : ചാമ്പ്യൻസ് ലീഗ് : അഞ്ചടിച്ച് ലിവർപൂൾ, പോർട്ടോക്കെതിരെ തകർപ്പൻ ജയം