ETV Bharat / sports

IPL 2021 : ശുഭ്‌മാൻ ഗില്ലിന് അർധശതകം; കൊൽക്കത്തക്കെതിരെ രാജസ്ഥാന് 172 റണ്‍സ് വിജയ ലക്ഷ്യം - വെങ്കിടേഷ് അയ്യർ

കൊൽക്കത്തക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് ഓപ്പണിങ് കൂട്ടുകെട്ട്

IPL 2021 RAJASTAN ROYALS NEED 172 RUNS TO WIN  IPL 2021  RAJASTAN ROYALS  രാജസ്ഥാൻ റോയൽസ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  KKR  ശുഭ്‌മാൻ ഗിൽ  വെങ്കിടേഷ് അയ്യർ  ഐപിഎൽ
IPL 2021 : ശുഭ്‌മാൻ ഗില്ലിന് അർധശതകം; കൊൽക്കത്തക്കെതിരെ രാജസ്ഥാന് 172 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Oct 7, 2021, 10:22 PM IST

ഷാർജ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലിന്‍റെയും, വെങ്കിടേഷ് അയ്യരുടേയും ബാറ്റിങ് മികവിലാണ് നാല് വിക്കറ്റ് നഷ്‌ടത്തിൽ കൂറ്റൻ സ്കോറില്‍ എത്തിച്ചേർന്നത്.

രാജസ്ഥാൻ ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റ് വീശിയ കൊൽക്കത്തയുടെ ഓപ്പണിങ് സഖ്യം ആദ്യ വിക്കറ്റിൽ 79 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 10-ാം ഓവറിൽ വെങ്കിടേഷ് അയ്യരിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. 35 പന്തിൽ 38 റണ്‍സ് നേടിയ താരത്തെ ക്രിസ് മോറിസ് ജയ്‌സ്വാളിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറിൽ തന്നെ നിതീഷ് റാണയേയും(12) കൊൽക്കത്തക്ക് നഷ്‌ടമായി. തുടക്കത്തിലേ ആക്രമിച്ച് കളിച്ച താരത്തെ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കി. പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി ശുഭ്‌മാൻ ഗില്ലിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി.

ടീം സ്കോർ 133ൽ വെച്ച് ക്രിസ് മോറിസാണ് ഗില്ലിന്‍റെ കുതിപ്പിന് വിരാമമിട്ടത്. 44 പന്തിൽ 2 സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെ 56 റണ്‍സ് നേടിയ താരം ജയ്‌സ്വാളിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ തന്നെ രാഹുൽ ത്രപാഠിയും മടങ്ങി. 21 റണ്‍സ് നേടിയ താരത്തെ ചേതൻ സക്കറിയ ബൗൾഡ് ആക്കുകയായിരുന്നു.

ALSO READ : IPL 2021 : ആഞ്ഞടിച്ച് രാഹുൽ, ചെന്നൈക്കെതിരെ പഞ്ചാബിന് അനായാസ വിജയം

അവസാന ഓവറുകളിൽ ഒന്നിച്ച ദിനേഷ് കാർത്തിക്കും ഇയാൻ മോർഗനും വമ്പൻ അടികളിലൂടെ സ്കോർ വർധിപ്പിച്ചു. കാർത്തിക് 14 റണ്‍സുമായും മോർഗൻ 13 റണ്‍സുമായും പുറത്താകാതെ നിന്നു. രാജസ്ഥാനായി ഗ്ലെന്‍ ഫിലിപ്‌സ്, ക്രിസ് മോറിസ്, രാഹുല്‍ തെവാത്തിയ, ചേതന്‍ സക്കരിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.