അബുദാബി : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം കെ.എം ആസിഫ് ചെന്നൈ നിരയിൽ ഇടം നേടി. ബ്രാവോക്ക് പകരം സാം കറനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അഞ്ച് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ലിയാം ലിവിങ്സ്റ്റണ്‍ , മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ്, കാർത്തിക് ത്യാഗി എന്നിവർക്ക് പകരം ശിവം ദുബെ, ഡേവിഡ് മില്ലർ, ഗ്ലെൻ ഫിലിപ്പ്സ്, മായങ്ക് മാർക്കണ്ടേയ, ആകാശ് സിങ് എന്നിവർ ടീമിൽ ഇടം പിടിച്ചു.
പ്ലേ ഓഫിൽ കടക്കാൻ ഇന്ന് രാജസ്ഥാന് വിജയിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. 11 മത്സരങ്ങളിൽ നിന്ന് ഏട്ട് പോയിന്‍റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.
-
🚨 Toss News from Abu Dhabi 🚨@rajasthanroyals have elected to bowl against @ChennaiIPL. #VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/ZT4lpUWXkI
">🚨 Toss News from Abu Dhabi 🚨@rajasthanroyals have elected to bowl against @ChennaiIPL. #VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/ZT4lpUWXkI🚨 Toss News from Abu Dhabi 🚨@rajasthanroyals have elected to bowl against @ChennaiIPL. #VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/ZT4lpUWXkI
-
A look at the Playing XIs 🔽#VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/nQHBxs1iPJ
">A look at the Playing XIs 🔽#VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/nQHBxs1iPJA look at the Playing XIs 🔽#VIVOIPL #RRvCSK
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/jo6AKQBhuK pic.twitter.com/nQHBxs1iPJ
-
KMon Mone! 💛#RRvCSK #WhistlePodu #Yellove 🦁 pic.twitter.com/ePZ5qT4s02
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021 " class="align-text-top noRightClick twitterSection" data="
">KMon Mone! 💛#RRvCSK #WhistlePodu #Yellove 🦁 pic.twitter.com/ePZ5qT4s02
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021KMon Mone! 💛#RRvCSK #WhistlePodu #Yellove 🦁 pic.twitter.com/ePZ5qT4s02
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021
മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്‌റ്റൻ സഞ്‌ജു സാംസണാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മറ്റ് ബാറ്റർമാർ എല്ലാം ഫോം ഔട്ടിലാണ്. ബൗളർമാര്‍ മോശമല്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിന്‍റെ ഫോമില്ലായ്‌മ ടീമിന് തലവേദനയാകുന്നുണ്ട്.
മറുവശത്ത് തുടർച്ചയായ വിജയങ്ങളുമായി മികച്ച ഫോമിലാണ് ചെന്നൈ കളിക്കുന്നത്. ബാറ്റർമാരും ബൗളർമാരും മികച്ച ഫോമിലാണ്. അതിനാൽ തന്നെ സമ്മർദങ്ങൾ ഒന്നുമില്ലാതെയാകും ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈയുടെ പ്രധാന ശക്‌തി.
ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഇരുവരും തമ്മിൽ 24 തവണ ഏറ്റുമുട്ടിയപ്പോൾ 15 മത്സരങ്ങളിലും വിജയിച്ചത് ചെന്നൈയാണ്.
-
SarBATa team ready! 💪#RRvCSK #WhistlePodu #Yellove 🦁💛 pic.twitter.com/qnNo303Ekt
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021 " class="align-text-top noRightClick twitterSection" data="
">SarBATa team ready! 💪#RRvCSK #WhistlePodu #Yellove 🦁💛 pic.twitter.com/qnNo303Ekt
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021SarBATa team ready! 💪#RRvCSK #WhistlePodu #Yellove 🦁💛 pic.twitter.com/qnNo303Ekt
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 2, 2021
-
🚨 DEBUT DAY 🚨
— Rajasthan Royals (@rajasthanroyals) October 2, 2021 " class="align-text-top noRightClick twitterSection" data="
FIVE changes to the XI, as Glenn, @MarkandeMayank & Akash play their first game for the Royals! 😍#RRvCSK | #HallaBol | #IPL2021 | @Dream11 pic.twitter.com/WGLre1Vt0n
">🚨 DEBUT DAY 🚨
— Rajasthan Royals (@rajasthanroyals) October 2, 2021
FIVE changes to the XI, as Glenn, @MarkandeMayank & Akash play their first game for the Royals! 😍#RRvCSK | #HallaBol | #IPL2021 | @Dream11 pic.twitter.com/WGLre1Vt0n🚨 DEBUT DAY 🚨
— Rajasthan Royals (@rajasthanroyals) October 2, 2021
FIVE changes to the XI, as Glenn, @MarkandeMayank & Akash play their first game for the Royals! 😍#RRvCSK | #HallaBol | #IPL2021 | @Dream11 pic.twitter.com/WGLre1Vt0n
-
Chetta and Thala! 💗💛#RoyalsFamily | #HallaBol | #RRvCSK | #IPL2021 | @IamSanjuSamson pic.twitter.com/kBRH8xmu3G
— Rajasthan Royals (@rajasthanroyals) October 2, 2021 " class="align-text-top noRightClick twitterSection" data="
">Chetta and Thala! 💗💛#RoyalsFamily | #HallaBol | #RRvCSK | #IPL2021 | @IamSanjuSamson pic.twitter.com/kBRH8xmu3G
— Rajasthan Royals (@rajasthanroyals) October 2, 2021Chetta and Thala! 💗💛#RoyalsFamily | #HallaBol | #RRvCSK | #IPL2021 | @IamSanjuSamson pic.twitter.com/kBRH8xmu3G
— Rajasthan Royals (@rajasthanroyals) October 2, 2021
പ്ലേയിങ് ഇലവൻ
ചെന്നൈ സൂപ്പര്‍ കിങ്‌സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍),സാം കറൻ, ശാര്‍ദ്ദുല്‍ താക്കൂര്‍, കെ.എം ആസിഫ്, ജോഷ് ഹേസല്‍വുഡ്.
രാജസ്ഥാന്‍ റോയല്‍സ് : എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡേവിഡ് മില്ലർ, ഗ്ലെൻ ഫിലിപ്പ്സ്, രാഹുല്‍ തെവാത്തിയ, മായങ്ക് മാർക്കണ്ടേയ, ചേതന്‍ സക്കറിയ, ആകാശ് സിങ്, മുസ്തഫിസുര്‍ റഹ്മാന്‍.