ETV Bharat / sports

IPL 2021; ലക്ഷ്യം വിജയം മാത്രം, രാജസ്ഥാനും മുംബൈയും ഇന്ന് നേർക്ക് നേർ - മുംബൈ ഇന്ത്യൻസ്

10 പോയിന്‍റുവീതമുള്ള ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.

author img

By

Published : Oct 5, 2021, 9:18 AM IST

ഷാർജ : ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനും മുംബൈ ഇന്ത്യൻസിനും നിലനിൽപ്പിനായുള്ള പോരാട്ടം. പോയിന്‍റ് പട്ടികയിൽ 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള മുംബൈക്കും, 10 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള രാജസ്ഥാനും ആദ്യ നാലിൽ കടക്കണമെങ്കിൽ ഇന്ന് വിജയം ഏറെ അനിവാര്യമാണ്. ഇന്ന് തോൽക്കുന്ന ടീമിന് പുറത്തേക്കുള്ള വഴി തെളിയും.

ഇന്നത്തെ മത്സരം കൂടെ ചേർത്ത് ഇരു ടീമിനും ഇനി രണ്ട് മത്സരം ബാക്കിയുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാർ ഇതിനകം പ്ലേ ഓഫിൽ കടന്നതിനാൽ 10 പോയിന്‍റുകൾ വീതമുള്ള പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങളിലെ വിജയം ഏറെ നിർണായകമാണ്.

ബാറ്റിങ് നിരയാണ് മുംബൈയെ ഏറ്റവുമധികം അലട്ടുന്നത്. നായകൻ രോഹിൽ ശർമ്മ ഉൾപ്പെടെ ആരും തന്നെ മികച്ച ഫോമിലല്ല. മുൻനിര ബാറ്റർമാരെ പോലെ തന്നെ മധ്യനിര ബാറ്റർമാരും മങ്ങിയ ഫോമിലാണ്. ബൗളിങ് നിരക്കും അത്ര കണ്ട് ശേഭിക്കാനാകുന്നില്ല. അവസാന ഓവറുകളിലെ റണ്‍ ഒഴുക്ക് തടയാൻ സാധിക്കുന്നു എങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താൻ മുംബൈ ബൗളർമാർക്ക് സാധിക്കുന്നില്ല.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് ത്രസിപ്പിക്കുന്ന വിജയം നേടിയ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണിങ്ങിൽ തകർത്താടിയ എവിന്‍ ലൂയിസ് യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ടിന് ഇന്നും തിളങ്ങാൻ സാധിച്ചാൽ അത് മത്സരത്തിന്‍റെ വിധിയെ മാറ്റിമറിക്കും. കഴിഞ്ഞ മത്സരത്തിൽ റിയാൻ പരാഗിന് പകരം ടീമിലെത്തിയ ശിവം ദുബെ മികച്ച ബാറ്റിങ്ങാന് കാഴ്‌ചവെച്ചത്. കൂടാതെ സഞ്ജു സാംസണും അവസരത്തിനൊത്ത് ബാറ്റ് വീശുന്നുണ്ട്.

ബൗളിങ്ങാണ് രാജസ്ഥാന്‍റെ പ്രധാന വെല്ലുവിളി. ചേതൻ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ ഇരുവർക്കുമാകുന്നില്ല. സ്‌പിൻ നിരയ്ക്കും‌ വേണ്ടവിധത്തിൽ തിളങ്ങാൻ സാധിക്കുന്നില്ല. എന്നിരുന്നാലും വിജയം മാത്രം ലക്ഷ്യം വെച്ച് ഇരു ടീമുകളും പോരാടാനിറങ്ങുമ്പോൾ ഷാർജയിൽ മത്സരം തീപാറുമെന്ന് ഉറപ്പ്.

ALSO READ : IPL 2021: ചെന്നൈക്കെതിരെ ഡൽഹിക്ക് വിജയം, പോയിന്‍റ് പട്ടികയിൽ ഒന്നാമത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.