ETV Bharat / sports

ഐ.പി.എൽ സെപ്റ്റംബർ 19 മുതൽ; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ

author img

By

Published : Jul 25, 2021, 7:16 PM IST

കൊവിഡ് വ്യാപനം കാരണം ഐ.പി.എൽ പതിനാലാം പതിപ്പ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. യു.എ.ഇയിലാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ഒക്ടോബർ 15 നാണ് ഫൈനൽ.

IPL 2021: Mumbai Indians to face off against Chennai Super Kings on September 19  IPL  Mumbai Indians  Chennai Super Kings  കൊവിഡ്  മുംബൈ ഇന്ത്യൻസ്  ചെന്നൈ സൂപ്പർ കിങ്സ്  ഐ.പി.എൽ പതിനാലാം പതിപ്പ്  മുംബൈയും ചെന്നൈയും  മുംബൈ ചെന്നൈ പോരാട്ടം
ഐ.പി.എൽ സെപ്റ്റംബർ 19 മുതൽ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ

ന്യൂഡൽഹി: കൊവിഡ് കാരണം നിർത്തിവെച്ച ഐ.പി.എൽ പതിനാലാം പതിപ്പ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തോടെ പുനരാരംഭിക്കും. സെപ്റ്റംബർ 19 നാണ് മത്സരങ്ങൾ ആരംഭിക്കുക.

ഒന്നാം ക്വാളിഫയർ ഒക്ടോബർ പത്തിനും, എലിമിനേറ്റർ മത്സരം ഒക്ടോബർ 11നും രണ്ടാം ക്വാളിഫയർ ഒക്ടോബർ 13 നും നടക്കും. ഒക്ടോബർ 15 നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: ഐപിഎല്‍ ഫോർമാറ്റിൽ മാറ്റം; പുതിയ സീസണ്‍ മുതല്‍ ഗ്രൂപ്പ് മത്സരങ്ങള്‍?

യു.എ.ഇയിൽ ഐ.പി.എല്ലിന്‍റെ ബാക്കി മത്സരങ്ങൾ നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ആഴ്‌ച ഔദ്യോഗികമായി അറിയിച്ചിരുന്നു. യു.എ.ഇയിലെ ഉന്നതരുമായും ജയ് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

  • Taking @IPL’s remarkable journey to the #UAE again! Thank you, H.E. Sheikh Nahayan Mabarak Al Nahyan & Khalid Al Zarooni for your lasting friendship and vision. We will overcome trying times and challenges, together 🇮🇳 🇦🇪 🤝 pic.twitter.com/X4bcn3OBTZ

    — Jay Shah (@JayShah) July 21, 2021 " class="align-text-top noRightClick twitterSection" data=" ">

ടി 20 ലോകകപ്പിന് മുൻപായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെങ്കിലും പരമാവധി വിദേശ കളിക്കാരെ ഐ.പി.എല്ലിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.