ETV Bharat / sports

IPL 2021 : സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം വിഫലം ; രാജസ്ഥാന് 33 റണ്‍സിന്‍റെ തോൽവി

author img

By

Published : Sep 25, 2021, 7:49 PM IST

Updated : Sep 25, 2021, 8:07 PM IST

53 പന്തിൽ 70 റണ്‍സുമായി ഒറ്റയാൾ പോരാട്ടം നടത്തിയ സഞ്ജു സാംസണാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്

DELHI CAPITALS  RAJASTAN ROYALS  രാജസ്ഥാന് 33 റണ്‍സിന്‍റെ തോൽവി  സഞ്ജു സാംസണ്‍  DELHI BEAT RAJASTAN  IPL 2021  rajastan vs delhi
IPL 2021 ; സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം വിഫലം ; രാജസ്ഥാന് 33 റണ്‍സിന്‍റെ തോൽവി

അബുദാബി : ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തോൽവി. ഡൽഹിയുടെ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ സഞ്ജു സാംസന്‍റെ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

സഞ്ജു 53 പന്തിൽ എട്ട് ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 70 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാൻ നിരയിൽ സഞ്ജുവിനും മഹിപാൽ ലാംറോറിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. ഡൽഹിക്കായി ആൻറിച് നോർട്യജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ലിവിങ്‌സ്റ്റണിനെ മടക്കി ആവേശ്ഖാന്‍ ഡല്‍ഹിയ്ക്ക് സ്വപ്‌നസമാനമായ തുടക്കം സമ്മാനിച്ചു. വെറും ഒരു റണ്‍സെടുത്ത താരത്തെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ അഞ്ച് റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിനെ ആൻറിച്ച് നോര്‍ക്കേ ഋഷഭ് പന്തിന്‍റെ കൈയ്യിലെത്തിച്ചു. ഇതോടെ രാജസ്ഥാന്‍ 1.1 ഓവറില്‍ ആറിന് രണ്ട് വിക്കറ്റ് എന്ന അവസ്ഥയിലായി.

തുടർന്നിറങ്ങിയ സഞ്ജു സാംസണും ഡേവിഡ് മില്ലറും ശ്രദ്ധാപൂർവം കളിച്ചെങ്കിലും അശ്വിൻ മില്ലറെ മടക്കിയയച്ചു. ഏഴ് റണ്‍സ് മാത്രമായിരുന്നു മില്ലറുടെ സമ്പാദ്യം. മില്ലറിന് ശേഷം ക്രീസിലെത്തിയ ലോംറോറിനെ കൂട്ടുപിടിച്ച് സഞ്ജു പതുക്കെ സ്കോർ ഉയർത്തിയെങ്കിലും സ്കോർ 48 ൽവച്ച് ലോംറോറിനെ റബാഡ മടക്കിയയച്ചു.

തൊട്ടുപിന്നാലെ രണ്ട് റണ്‍സ് നേടിയ റിയാൻ പരാഗിനെ അക്സർ പട്ടേൽ പുറത്താക്കി. പിന്നാലെ രാഹുൽ തെവാട്ടിയയും കൂടാരം കയറി. 15 പന്തിൽ നിന്ന് ഒൻപത് റണ്‍സ് നേടിയ താരത്തെ ആൻറിച് നോർട്യജ് പുറത്താക്കുകയായിരുന്നു. അവസാന ഓവറുകളിൽ സഞ്ജു ഒറ്റയാൾ പോരാട്ടം നടത്താൻ ശ്രമിച്ചെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീണത് ടീമിന് തിരിച്ചടിയായി.

ALSO READ : IPL 2021 : തുടക്കം പാളിയെങ്കിലും ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ, രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 32 പന്തിൽ നിന്ന് 43 റണ്‍സുമായി ശ്രേയസ് അയ്യർ ടീമിനായി പൊരുതിയപ്പോൾ ക്യാപ്‌റ്റൻ റിഷഭ് പന്ത് 24 റണ്‍സും ഷിംമ്രോൺ ഹെറ്റ്‌മെയര്‍ 16 പന്തിൽ നിന്ന് 28 റണ്‍സും നേടി.

Last Updated : Sep 25, 2021, 8:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.