ഷാർജ : ഐപിഎല്ലിൽ ഇന്ന് ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സും അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് 7.30 ന് ഷാർജയിലാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ ഇന്ന് സമ്മർദങ്ങൾ ഏതുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് ആശ്വാസ ജയത്തിനായാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
10 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 16 പോയിന്‍റാണ് ചെന്നൈക്കുള്ളത്. അവസാന സ്ഥാനത്തുള്ള ഹൈദരാബാദിന് 10 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് സ്വന്തമായിട്ടുള്ളത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു.
-
The #Risers are all set for tonight's clash against CSK in Sharjah. #SRHvCSK #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/iReW5Q9QuX
— SunRisers Hyderabad (@SunRisers) September 30, 2021 " class="align-text-top noRightClick twitterSection" data="
">The #Risers are all set for tonight's clash against CSK in Sharjah. #SRHvCSK #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/iReW5Q9QuX
— SunRisers Hyderabad (@SunRisers) September 30, 2021The #Risers are all set for tonight's clash against CSK in Sharjah. #SRHvCSK #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/iReW5Q9QuX
— SunRisers Hyderabad (@SunRisers) September 30, 2021
ബാറ്റിങ് നിരയാണ് ചെന്നൈയുടെ കരുത്ത്. ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ക്യാപ്‌റ്റൻ എംഎസ് ധോണിയും, സുരേഷ് റൈനയും ഒഴിച്ചുള്ള മറ്റ് ബാറ്റർമാർ എല്ലാം മികച്ച ഫോമിലാണ്. ഓപ്പണർമാരാണ് ചെന്നൈയുടെ പ്രധാന ശക്തി. തുടക്കത്തിലേ വിക്കറ്റ് നഷ്‌ടമായാലും സാഹചര്യം മനസിലാക്കി ബാറ്റ് വീശി മത്സരം വിജയിപ്പിക്കാൻ ബൗളർമാർക്ക് പോലും കഴിയും എന്നതാണ് ചെന്നൈയുടെ പ്രധാന ശക്തി.
-
Game Day ✅
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021 " class="align-text-top noRightClick twitterSection" data="
Whistle mode 🔛🥳#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/21KEuoxgBJ
">Game Day ✅
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021
Whistle mode 🔛🥳#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/21KEuoxgBJGame Day ✅
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021
Whistle mode 🔛🥳#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/21KEuoxgBJ
-
The #Risers return to Sharjah tonight to face Chennai Super Kings.#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/9OW5xC6XR1
— SunRisers Hyderabad (@SunRisers) September 30, 2021 " class="align-text-top noRightClick twitterSection" data="
">The #Risers return to Sharjah tonight to face Chennai Super Kings.#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/9OW5xC6XR1
— SunRisers Hyderabad (@SunRisers) September 30, 2021The #Risers return to Sharjah tonight to face Chennai Super Kings.#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/9OW5xC6XR1
— SunRisers Hyderabad (@SunRisers) September 30, 2021
മറുവശത്ത് പൂർണമായും തകർന്ന നിലയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇതുവരെയില്ലാത്ത ഏറ്റവും മോശം ഫോമിലൂടെയാണ് ടീം കടന്നുപൊയിക്കൊണ്ടിരിക്കുന്നത്. കെയ്‌ൻ വില്യംസണ്‍ മാത്രമാണ് ഇടക്കെങ്കിലും റണ്‍സ് കണ്ടെത്തുന്നത്. മറ്റ് ബാറ്റർമാർ എല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണ കാഴ്‌ചവെക്കുന്നത്. ബൗളർമാരുടേയും സ്ഥിതി ഇതുപോലെത്തന്നെയാണ്.
ALSO READ : കോലിക്കെതിരെ പൂജാരയും, രഹാനെയും ജയ് ഷായോട് പരാതി പറഞ്ഞെന്ന് റിപ്പോർട്ട്
ടീമിന്‍റെ മുൻ നായകൻ ഡേവിഡ് വാർണറുടെ അവസ്ഥയും ടീമിനെപ്പോലെത്തന്നെ പരിതാപകരമാണ്. ഒരു കാലത്ത് ടീമിന്‍റെ നട്ടെല്ലായിരുന്ന താരത്തെ ഇന്ന് പ്ലേയിങ് ഇലവനിൽ പോലും ഉൾപ്പെടുത്തുന്നില്ല. 6 സീസണുകളിൽ 500 ന് മുകളിൽ റണ്‍സ് നേടിയ താരത്തിനാണ് ഇന്ന് ഈ അവസ്ഥ വന്നിരിക്കുന്നത്. ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് താരത്തെ ടീമിൽ നിന്ന് തന്നെ പുറത്തിരുത്തിയിരിക്കുന്നത്.