ETV Bharat / sports

നായകനായി സഞ്ജു; മുബൈയില്‍ 'ആര്‍ആര്‍, പഞ്ചാബ് പോര്' - പിബികെഎസ് സ്‌ക്വാഡ് ടുഡെ

അവസാനം നടന്ന അഞ്ച് ഐപിഎല്ലുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നിലും രാജസ്ഥാന്‍ റോയല്‍സ് ജയം സ്വന്തമാക്കി. രണ്ട് തവണ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.

ഐപിഎൽ 2021  IPL 2021  IPL RR team 2021  IPL PBKS team 2021  പിബികെഎസ് സ്‌ക്വാഡ് ടുഡെ  ആർആർ സ്‌ക്വാഡ് ടുഡെ
ഐപിഎൽ
author img

By

Published : Apr 12, 2021, 5:00 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് മലയാളക്കര. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് പോരാട്ടം. കെട്ടിലും മട്ടിലും മാറ്റങ്ങളുമായി എത്തുന്ന പഞ്ചാബ് കിങ്സാണ് എതിരാളികള്‍. പതിനാലാം പതിപ്പിലെ ആദ്യ മത്സരമാണ് ഇരു ടീമുകള്‍ക്കും മുന്നിലുള്ളത്.

കൂടുതല്‍ വായനക്ക്:ഇന്നാണ് ആ ദിനം... നായകനായി സഞ്ജുവെത്തുന്ന ദിനം

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തിന് മുമ്പായിരുന്നു പഞ്ചാബിന്‍റെ മാറ്റങ്ങള്‍ ആരംഭിച്ചത്. കിങ്സ്‌ ഇലവന്‍ പഞ്ചാബെന്ന പഴയ പേര് മാറ്റി. പഞ്ചാബ് കിങ്‌സെന്നാക്കി. ലോഗോയിലും ചെറിയ മാറ്റം. പിന്നാലെ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയുമായെത്തി ടീമിലെ പോരായ്‌മകള്‍ക്ക് പരിഹാരം കണ്ടു. ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് മലാനും ഇന്ത്യൻ സെൻസേഷൻ ഷാറൂഖ് ഖാനും എത്തിയത് പഞ്ചാബിന്‍റെ ബാറ്റിങ്‌ ലൈനപ്പിനെ കൂടുതല്‍ മികച്ചതാക്കി. ബിഗ് ബാഷ് ലീഗിലൂടെ തരംഗമായി മാറിയ ജൈ റിച്ചാര്‍ഡ്‌സണാണ് ബൗളിങ് നിരയിലെ പുതുമുഖം. 15 കോടി രൂപക്കാണ് ഓസിസ് പേസറെ പ്രീതി സിന്‍റെയുടെ പഞ്ചാബ് സ്വന്തം കൂടാരത്തിലെത്തിച്ചത്. സീസണില്‍ പഞ്ചാബിന്‍റെ തുറുപ്പ് ചീട്ടാകും റിച്ചാര്‍ഡ്‌സണെന്ന സൂചനയാണിപ്പോള്‍ ലഭിക്കുന്നത്.

അഞ്ച് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ചെന്നൈയില്‍ നടന്ന മിനി താരലേലത്തലൂടെ പഞ്ചാബ് സ്വന്തമാക്കിയത്. ടീം അംഗങ്ങളില്‍ ആര്‍ക്കും പരിക്കില്ലാത്തതും കൊവിഡ് ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്താത്തതും പഞ്ചാബിന് ശക്തി പകരന്നുണ്ട്. സ്‌ക്വാഡിന്‍റെ മുഴുവന്‍ സാധ്യതയും പ്രയോജയപ്പെടുത്തിയാകും സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ഓപ്പണറായി നായകന്‍ കെഎല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ തുടരും. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ആറ് മാസം മുമ്പ് യുഎഇയില്‍ നടന്ന ഐപിഎല്‍ പതിമൂന്നാം പതിപ്പില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്ഥമായി ക്രിസ് ഗെയില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ സീസണിന്‍റെ തുടക്കം മുതല്‍ അന്തിമ ഇലവനില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ആരാധകര്‍. പരിക്ക് ഭേദമായി തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാകും ഇത്തവണയും പഞ്ചാബിന്‍റെ പേസ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. രവി ബിഷ്‌ണോയിയും എം അശ്വിനും പഞ്ചാബിനായി സ്‌പിന്‍ തന്ത്രങ്ങളൊരുക്കും.

മറുഭാഗത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ രാജസ്ഥാന്‍ പുതിയ നായകനിലൂടെ കുതിപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. 18-ാം വയസ് മുതല്‍ രാജസ്ഥാനൊപ്പമുള്ള സഞ്ജു വമ്പന്‍മാര്‍ക്കൊപ്പമാണ് ഇത്രയും കാലം ഐപിഎല്ലിന്‍റെ ഭാഗമായത്. രാഹുല്‍ ദ്രാവിഡ്, ഷെയ്‌ൻ വാട്‌സൺ, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ക്കൊപ്പം കളിച്ചതിന്‍റെ അനുഭവ പരിചയം സഞ്ജുവിന് മുതല്‍ക്കൂട്ടാകും.

ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ താരലേലത്തിലെ ആര്‍ആറിനൊപ്പമെത്തിയ സൂപ്പർ സ്റ്റാര്‍ ക്രിസ് മോറിസ്, യുവതാരം റയാൻ പരാഗ്, ഓൾറൗണ്ടർ ശിവം ദുബെ കഴിഞ്ഞ സീസണില്‍ വെടിക്കെട്ടിലൂടെ തിളങ്ങിയ രാഹുല്‍ തെവാത്തിയ എന്നിവരടങ്ങുന്നതാണ് ഇത്തവണ രാജസ്ഥാൻ ടീം. പരിക്ക് കാരണം ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തിരിക്കുന്നതാണ് ആര്‍ആറിന് തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയ ആര്‍ച്ചര്‍ ഇതിനകം ശസ്‌ത്രക്രിയക്ക് വിധേയനായി. ആദ്യത്തെ നാല് ഐപിഎല്‍ പോരാട്ടങ്ങള്‍ ആര്‍ച്ചര്‍ക്ക് നഷ്‌ടമാകുമെന്നാണ് സൂചന. ആര്‍ച്ചറുടെ അഭാവത്തില്‍ മുസ്‌തഫിക്കുര്‍ റഹ്‌മാനോ ആന്‍ഡ്രൂ ടൈയോ പേസ്‌ ആക്രമണത്തിന് നേതൃത്വം നല്‍കും. ഇവര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് കൂടി ചേരുമ്പോള്‍ ആര്‍ച്ചറുടെ അസാന്നിധ്യം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ കുമാര്‍ സങ്കക്കാര. സങ്കക്കാരയാണ് ഇത്തവണ ആര്‍ആറിനായി തന്ത്രങ്ങള്‍ ഒരുക്കുന്നത്.

മത്സരം രാത്രി 7.30 മുതല്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും സ്‌റ്റാര്‍ നെറ്റ്‌വര്‍ക്കിലും തത്സമയം കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.