ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള പോരാട്ടത്തിൽ പഞ്ചാബിന് 131 റണ്‍ വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ രാഹുലിന്‍റെ തീരുമാനം ശരിവയ്ക്കും വിധം മുംബൈ ബാറ്റ്സ്മാൻമാരെ നിഷ്പ്രഭമാക്കാൻ പഞ്ചാബ് ബൗളർമാർക്കായി.
-
Innings Break: @mipaltan post 131-6 from their 20 overs after being asked to bat first by @PunjabKingsIPL. https://t.co/NMS54FiJ5o #VIVOIPL #PBKSvMI pic.twitter.com/MetpFHdkyD
— IndianPremierLeague (@IPL) April 23, 2021 " class="align-text-top noRightClick twitterSection" data="
">Innings Break: @mipaltan post 131-6 from their 20 overs after being asked to bat first by @PunjabKingsIPL. https://t.co/NMS54FiJ5o #VIVOIPL #PBKSvMI pic.twitter.com/MetpFHdkyD
— IndianPremierLeague (@IPL) April 23, 2021Innings Break: @mipaltan post 131-6 from their 20 overs after being asked to bat first by @PunjabKingsIPL. https://t.co/NMS54FiJ5o #VIVOIPL #PBKSvMI pic.twitter.com/MetpFHdkyD
— IndianPremierLeague (@IPL) April 23, 2021
ആദ്യം ബാറ്റ് ചെയ്ത മുംബൈ നായകൻ രോഹിത് ശർമ്മയുടെയും, സൂര്യകുമാർ യാദവിന്‍റെയും ബാറ്റിംഗ് മികവാണ് മുംബൈയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രോഹിത് 51 പന്തിൽ നിന്ന് രണ്ട് സിക്സിന്‍റെയും 5 ഫോറിന്‍റെയും അകമ്പടിയോടെ 63 റണ്‍ നേടിയപ്പോൾ സൂര്യകുമാർ 27 പന്തിൽ നിന്ന് ഒരു സിക്സിന്‍റെയും 3 ഫോറിന്‍റെയും അകമ്പടിയോടെ 33 റണ്‍ നേടി. ഓപ്പണർ ഡി കോക്കും (5 പന്തിൽ 3), ഇഷാൻ കിഷനും (17 പന്തിൽ 6) തുടക്കത്തിലേ കൂടാരം കയറി. വമ്പനടിക്കാരായ പൊള്ളാഡിനും (12 പന്തിൽ 16) ഹാർദിക് പാണ്ഡ്യക്കും (4 പന്തിൽ 1) പഞ്ചാബിന്‍റെ തീപ്പൊരി ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
കൃത്യതയാർന്ന ബൗളിംഗ് പ്രകടനത്തിലൂടെയാണ് മുംബൈയെ ചെറിയ സ്കോറിൽ വരിഞ്ഞുമുറുക്കാൻ പഞ്ചാബിനായത്. സീനിയർ ബൗളർ മുഹമ്മദ് ഷമിയും, പുതുമുഖ താരം രവി ബിഷ്നോയിയും രണ്ട് വിക്കറ്റുവീതം വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റുകളൊന്നും നേടിയില്ലെങ്കിലും മോയ്സസ് ഹെൻറിക്യുസിന്‍റെ (3 ഓവറിൽ 12 റണ്‍) മികച്ച ബൗളിംഗ് പ്രകടനവും പഞ്ചാബിന് മുതൽക്കൂട്ടായി.
ബുംഹ്രയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ ബൗളിംഗ് നിര എത്ര ചെറിയ സ്കോറിനേയും പ്രതിരോധിക്കാൻ പ്രാപ്തരാണ്. എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും പഞ്ചാബും ലക്ഷ്യം വെക്കുന്നില്ല. വിജയിക്കാനുറച്ച് ഇരു ടീമുകളും പോരാടുമ്പോൾ ചെപ്പോക്കിൽ മൽസരം ആവേശത്തിരയിളക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.