ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സെടുത്തു. എബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്നാണ് ബാംഗ്ലൂരിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സ് 34 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 76 റണ്‍സെടുത്തും കെയില്‍ ജാമിസണ്‍ നാല് പന്തില്‍ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു എബിഡിയുടെ ഇന്നിങ്സ്.
ചെപ്പോക്കിലെ ക്രീസില്‍ തുടക്കത്തില്‍ മാക്‌സ്‌വെല്ലാണ് തകര്‍ത്താടിയത്. 49 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 78 റണ്‍സാണ് കൊല്‍ക്കത്തക്കെതിതിരെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സ്‌വെല്ലിന്‍റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ പരുങ്ങലിലായ ബാംഗ്ലൂരിനെ മാക്‌സ്‌വെല്ലാണ് കരകയറ്റിയത്. മാക്‌സ്‌വെല്‍ പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സെന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. മാക്‌സ്‌വെല്‍ ദേവ്ദത്ത് പടിക്കലുമായി ചേര്‍ന്ന് 86 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും എബിഡിയുമായി ചേര്‍ന്ന് 53 റണ്‍സിന്‍റെ നാലാം വിക്കറ്റ് പാര്‍ട്ട്‌ണര്‍ഷിപ്പുമുണ്ടാക്കി.
-
VISION 2️⃣0️⃣0️⃣➕ ✅ #PlayBold #WeAreChallengers #IPL2021 #DareToDream #RCBvKKR pic.twitter.com/hiTcVWPHjE
— Royal Challengers Bangalore (@RCBTweets) April 18, 2021 " class="align-text-top noRightClick twitterSection" data="
">VISION 2️⃣0️⃣0️⃣➕ ✅ #PlayBold #WeAreChallengers #IPL2021 #DareToDream #RCBvKKR pic.twitter.com/hiTcVWPHjE
— Royal Challengers Bangalore (@RCBTweets) April 18, 2021VISION 2️⃣0️⃣0️⃣➕ ✅ #PlayBold #WeAreChallengers #IPL2021 #DareToDream #RCBvKKR pic.twitter.com/hiTcVWPHjE
— Royal Challengers Bangalore (@RCBTweets) April 18, 2021
തുടക്കത്തിലെ നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്‌ടമായത്. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് കോലി മടങ്ങിയതിന് പിന്നാലെ നാല് പന്തുകള്‍ക്ക് ശേഷം ഓപ്പണര്‍ രജത് പട്ടിദാറിന്‍റെ വിക്കറ്റും നഷ്‌ടമായി. രണ്ട് പന്ത് മാത്രം നേരിട്ട പട്ടിദാര്‍ ഒരു റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. 25 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കല്‍ മാത്രമാണ് ബാംഗ്ലൂരിന്‍റെ മുന്‍നിരയില്‍ പിടിച്ചുനിന്നത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.