ETV Bharat / sports

IPL 2023 | 'ഗുജറാത്തിലേക്കായിരുന്നില്ല, ആദ്യം കളിക്കാന്‍ ആഗ്രഹം അവര്‍ക്കൊപ്പമായിരുന്നു' ; വെളിപ്പെടുത്തലുമായി ഹര്‍ദിക് പാണ്ഡ്യ

2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്ലിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് 2021വരെ മുംബൈക്കായി കളിച്ച താരം 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയത്

hardik pandya  hardik pandya ipl  hardik pandya on gujarat transfer  hardik pandya about MI Release  IPL  IPL 2023  ഹര്‍ദിക് പാണ്ഡ്യ  ഐപിഎല്‍  ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ്  ഹര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയര്‍
IPL
author img

By

Published : Apr 16, 2023, 2:57 PM IST

അഹമ്മദാബാദ് : ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം നേടി പല വമ്പന്‍മാരെയും ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഒത്തിണക്കത്തോടെ കളിച്ചായിരുന്നു അവരുടെ മുന്നേറ്റം. ആദ്യ കിരീടത്തിലേക്ക് എത്തിയ യാത്രയില്‍ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങളും എടുത്ത് പറയേണ്ടതാണ്.

നെഹ്‌റയൊരുക്കിയ തന്ത്രങ്ങള്‍ ഗുജറാത്തിന് വേണ്ടി കൃത്യമായി മൈതാനത്ത് നടപ്പിലാക്കാന്‍ അവരുടെ നായകനും സാധിച്ചിരുന്നു. നായകനായി ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം ചൂടിയ ഹാര്‍ദിക്കിന് പിന്നീട് ഇന്ത്യന്‍ ടീമിനെ നയിക്കാനും സാധിച്ചു.

ഒരുകാലത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാവിയെന്ന വിശേഷണം സ്വന്തമാക്കിയ താരമായിരുന്നു ഹര്‍ദിക്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ താരം അതിവേഗത്തിലാണ് മിന്നും പ്രകടനം പുറത്തെടുത്ത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. 2015, 2017, 2019, 2020 സീസണുകളില്‍ മുംബൈ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ടീമിലെ പ്രധാന താരമായും ഹര്‍ദിക് ഉണ്ടായിരുന്നു.

hardik pandya  hardik pandya ipl  hardik pandya on gujarat transfer  hardik pandya about MI Release  IPL  IPL 2023  ഹര്‍ദിക് പാണ്ഡ്യ  ഐപിഎല്‍  ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ്  ഹര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയര്‍
ഹര്‍ദിക് പാണ്ഡ്യ

എന്നാല്‍ 2022ലെ താരലേലത്തിന് മുന്‍പായാണ് ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍ റിലീസ് ചെയ്യുന്നത്. ഇതോടെയാണ് താരം ഗുജറാത്തിലേക്ക് എത്തുന്നത്. മുംബൈയില്‍ നിന്നും ഗുജറാത്തിലേക്കുള്ള കൂടുമാറ്റം, ഹര്‍ദിക് എന്ന നായകന്‍റെ കൂടി പിറവി ആയിരുന്നു എന്ന് വേണം പറയാന്‍.

എന്നാല്‍, മുംബൈ വിട്ട താന്‍ ആദ്യം കളിക്കാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു ടീമിന് വേണ്ടിയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമാണ് ഹര്‍ദിക് കരാറിന്‍റെ വക്കുവരെ എത്തിയത്.

'മുംബൈ ഇന്ത്യന്‍സ് വിട്ടതിന് പിന്നാലെ, പുതിയ കരാറുമായി ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍പ് എന്നെ സമീപിച്ചത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സായിരുന്നു. അവരുടെയും ആദ്യത്തെ സീസണ്‍ ആയിരുന്നുവത്. കെഎല്‍ രാഹുലാണ് ടീമിന്‍റെ ക്യാപ്‌റ്റന്‍ എന്നും എനിക്ക് അറിയാമായിരുന്നു.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അതൊരു പ്രധാനപ്പെട്ട കാര്യം തന്നെയായിരുന്നു. എന്നെ വ്യക്തിപരമായി നല്ല രീതിയില്‍ അറിയുന്ന ഒരാളോടൊപ്പം കളിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. മാനസികമായി പൊരുത്തപ്പെടുന്നവരോടൊപ്പം കളിക്കാനായിരുന്നു എന്‍റെയും താല്‍പര്യം.

ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ അന്ന് അവര്‍ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.' ഗുജറാത്ത് ടൈറ്റന്‍സ് പോഡ്‌കാസ്റ്റിലൂടെയായിരുന്നു ഹര്‍ദിക് ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിന് മുന്നോടിയായി 15 കോടി രൂപ നല്‍കിയാണ് ഗുജറാത്ത് സ്റ്റാര്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ചത്.

ഹര്‍ദിക് പാണ്ഡ്യ കെഎല്‍ രാഹുലിനൊപ്പം

More Read: അന്ന് ഫൈനലില്‍ 'പഞ്ഞിക്കിട്ട'വര്‍ക്കെതിരെ രാജസ്ഥാന്‍, 'ഒന്ന്' തിരികെപ്പിടിക്കാന്‍ ഗുജറാത്ത് ; ഇന്ന് വമ്പന്‍മാരുടെ കൊമ്പുകോര്‍ക്കല്‍

ഹര്‍ദിക് പാണ്ഡ്യയെ കൂടാതെ കൊല്‍ക്കത്തയുടെ യുവതാരം ശുഭ്‌മാന്‍ ഗില്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് റാഷിദ് ഖാന്‍ എന്നിവരെയും ടൈറ്റന്‍സ് കൂടാരത്തിലെത്തിച്ചു.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഈ സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച അവര്‍ നിലവില്‍ പോയിന്‍റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ലീഗിലെ അഞ്ചാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും നേരിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.