പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്. 51 പന്തില്‍ 94 റൺസെടുത്ത ഡേവിഡ് മില്ലറും 21 പന്തില്‍ 40 റൺസുമായി തകർത്തടിച്ച റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്തെത്തിച്ചത്.
-
𝑀𝓎 𝒹𝓇𝑒𝒶𝓂 𝒾𝓈 𝓉𝑜 𝒻𝓁𝓎
— Gujarat Titans (@gujarat_titans) April 17, 2022 " class="align-text-top noRightClick twitterSection" data="
𝒪𝓋𝑒𝓇 𝓉𝒽𝑒 𝓇𝒶𝒾𝓃𝒷𝑜𝓌 𝓈𝑜 𝒽𝒾𝑔𝒽
- David G̶u̶e̶t̶t̶a̶ ̶ Miller in the house tonight💿 pic.twitter.com/0FPBiGbF9x
">𝑀𝓎 𝒹𝓇𝑒𝒶𝓂 𝒾𝓈 𝓉𝑜 𝒻𝓁𝓎
— Gujarat Titans (@gujarat_titans) April 17, 2022
𝒪𝓋𝑒𝓇 𝓉𝒽𝑒 𝓇𝒶𝒾𝓃𝒷𝑜𝓌 𝓈𝑜 𝒽𝒾𝑔𝒽
- David G̶u̶e̶t̶t̶a̶ ̶ Miller in the house tonight💿 pic.twitter.com/0FPBiGbF9x𝑀𝓎 𝒹𝓇𝑒𝒶𝓂 𝒾𝓈 𝓉𝑜 𝒻𝓁𝓎
— Gujarat Titans (@gujarat_titans) April 17, 2022
𝒪𝓋𝑒𝓇 𝓉𝒽𝑒 𝓇𝒶𝒾𝓃𝒷𝑜𝓌 𝓈𝑜 𝒽𝒾𝑔𝒽
- David G̶u̶e̶t̶t̶a̶ ̶ Miller in the house tonight💿 pic.twitter.com/0FPBiGbF9x
170 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 13 ഓവറിൽ 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്‌ടമായിരുന്നു. അവിടെ നിന്നും ആറാം വിക്കറ്റില്‍ ക്രീസിൽ ഒന്നിച്ച മില്ലര്‍ - റാഷിദ് സഖ്യമാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
-
💙🤩😅
— Gujarat Titans (@gujarat_titans) April 17, 2022 " class="align-text-top noRightClick twitterSection" data="
2️⃣ wins in 4️⃣ days! #SeasonOfFirsts #AavaDe #GTvCSK pic.twitter.com/EEQQJz7zJZ
">💙🤩😅
— Gujarat Titans (@gujarat_titans) April 17, 2022
2️⃣ wins in 4️⃣ days! #SeasonOfFirsts #AavaDe #GTvCSK pic.twitter.com/EEQQJz7zJZ💙🤩😅
— Gujarat Titans (@gujarat_titans) April 17, 2022
2️⃣ wins in 4️⃣ days! #SeasonOfFirsts #AavaDe #GTvCSK pic.twitter.com/EEQQJz7zJZ
ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ 25 റണ്‍സടിച്ച റാഷിദാണ് മത്സരം ടൈറ്റന്‍സിന് അനുകൂലമാക്കിയത്. വൃദ്ധിമാൻ സാഹ (18 പന്തിൽ 11), ശുഭ്‌മാൻ ഗിൽ (ഒരു പന്തിൽ 0), വിജയ് ശങ്കർ (2 പന്തിൽ 0), അഭിനവ് മനോഹർ (12 പന്തിൽ 2 ഫോർ അടക്കം 12) രാഹുൽ തെവാത്തിയ (14 പന്തിൽ 6) എന്നീ ബാറ്റർമാർ നിരാശപ്പെടുത്തി. ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് വീഴ്ത്തി.
ALSO READ: IPL 2022 | ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ ; ആദ്യ ഇന്ത്യന്‍ പേസറായി ഭുവനേശ്വര്‍ കുമാര്‍
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 169 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ഗ്‌വാദിന്‍റെ പ്രടനമാണ് ചെന്നൈക്ക് തുണയായത്. 48 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 73 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ജയത്തോടെ ഗുജറാത്തിന് ആറ് മത്സരങ്ങളില്‍ 10 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്‍റുള്ള ചെന്നൈ ഒമ്പതാമതാണ്. ചെന്നൈയുടെ ഈ സീസണിലെ അഞ്ചാം തോല്‍വിയാണിത്.