മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 134 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റിന് 133 റൺസെടുത്തു. ഓപ്പണർ ഋതുരാജ് ഗെയ്‌ക്വാദ് (49 പന്തിൽ 53), എൻ. ജഗദീശൻ (33 പന്തിൽ 39 നോട്ടൗട്ട്) എന്നിവരാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
-
Innings Break! @gujarat_titans put on a solid show with the ball to restrict #CSK to 133/5. 👌 👌
— IndianPremierLeague (@IPL) May 15, 2022 " class="align-text-top noRightClick twitterSection" data="
Will @ChennaiIPL manage to defend the total? 🤔 🤔
Scorecard ▶️ https://t.co/wRjV4rFs6i #TATAIPL | #CSKvGT pic.twitter.com/5EIO3XOYOH
">Innings Break! @gujarat_titans put on a solid show with the ball to restrict #CSK to 133/5. 👌 👌
— IndianPremierLeague (@IPL) May 15, 2022
Will @ChennaiIPL manage to defend the total? 🤔 🤔
Scorecard ▶️ https://t.co/wRjV4rFs6i #TATAIPL | #CSKvGT pic.twitter.com/5EIO3XOYOHInnings Break! @gujarat_titans put on a solid show with the ball to restrict #CSK to 133/5. 👌 👌
— IndianPremierLeague (@IPL) May 15, 2022
Will @ChennaiIPL manage to defend the total? 🤔 🤔
Scorecard ▶️ https://t.co/wRjV4rFs6i #TATAIPL | #CSKvGT pic.twitter.com/5EIO3XOYOH
ഡെവോൺ കോൺവെ (9 പന്തിൽ 5), മോയിൻ അലി (17 പന്തിൽ 21), ശിവം ദുബെ (2 പന്തിൽ 0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം. 5–ാം നമ്പറിൽ ബാറ്റിങ്ങിന് എത്തിയ ധോണി 10 പന്തിൽ 7 റൺസുമായി മടങ്ങി.
ഗുജറാത്തിനായി മുഹമ്മദ് ഷമി 2 വിക്കറ്റെടുത്തു. റാഷിദ് ഖാൻ, അൽസരി ജോസഫ്, ആർ. സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്‌തിരുന്നു.