ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും. സീസണിന്‍റെ തുടക്കം മുതല്‍ ആര്‍സിബിക്കായി റണ്‍സടിച്ചുകൂട്ടുകയാണ് ഇരുവരും. ഇവര്‍ രണ്ടുപേരുടെയും പ്രകടനത്തിന്‍റെ കരുത്തിലാണ് ടീമിന്‍റെ കുതിപ്പും.
ഇന്നലെ, ഹൈദരാബാദിനെതിരായ മത്സരത്തിലും ഫാഫ്-വിരാട് സഖ്യം ആര്‍സിബിക്കായി റണ്‍സടിച്ചുകൂട്ടി. മത്സരത്തില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 172 റണ്‍സാണ് നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്ലിലെ ഒരു റെക്കോഡും ഫാഫ് കോലി ജോഡികള്‍ സ്വന്തമാക്കി.
-
RCB have kept their hope alive in the playoff race with a convincing win over SRH in Hyderabad.
— CricTracker (@Cricketracker) May 18, 2023 " class="align-text-top noRightClick twitterSection" data="
📸: IPL#IPL2023 #ViratKohli #FafduPlessis #SRHvsRCB pic.twitter.com/73ITimXkDy
">RCB have kept their hope alive in the playoff race with a convincing win over SRH in Hyderabad.
— CricTracker (@Cricketracker) May 18, 2023
📸: IPL#IPL2023 #ViratKohli #FafduPlessis #SRHvsRCB pic.twitter.com/73ITimXkDyRCB have kept their hope alive in the playoff race with a convincing win over SRH in Hyderabad.
— CricTracker (@Cricketracker) May 18, 2023
📸: IPL#IPL2023 #ViratKohli #FafduPlessis #SRHvsRCB pic.twitter.com/73ITimXkDy
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിക്കുന്ന ഓപ്പണിങ് ജോഡിയെന്ന റെക്കോഡാണ് ഇന്നലെ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇരുവരും ഈ സീസണില്‍ ഇതുവരെ 872 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണറിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് ആര്‍സിബി ഓപ്പണര്‍മാര്‍ പഴങ്കഥയാക്കിയത്.
ഐപിഎല്‍ 2019 സീസണില്‍ വാര്‍ണറും ബെയര്‍സ്റ്റോയും ചേര്‍ന്ന് 791 റണ്‍സ് നേടിയിരുന്നു. ഇന്നലത്തെ പ്രകടനത്തോടെ ഒറ്റ സീസണില്‍ ആദ്യ വിക്കറ്റില്‍ 800 റണ്‍സ് അടിച്ചെടുക്കുന്ന ജോഡികളായും വിരാട്-ഡുപ്ലെസിസ് സഖ്യം മാറി. ഈ സീസണില്‍ മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടും നാല് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ നേടിയിട്ടുള്ളത്.
-
HISTORY: Virat Kohli and Faf du Plessis become the first opening pair to add 800+ runs in an IPL season.
— CricTracker (@Cricketracker) May 18, 2023 " class="align-text-top noRightClick twitterSection" data="
📸: IPL#IPL2023 #SRHvsRCB #CricTracker pic.twitter.com/BXNrpbbBRC
">HISTORY: Virat Kohli and Faf du Plessis become the first opening pair to add 800+ runs in an IPL season.
— CricTracker (@Cricketracker) May 18, 2023
📸: IPL#IPL2023 #SRHvsRCB #CricTracker pic.twitter.com/BXNrpbbBRCHISTORY: Virat Kohli and Faf du Plessis become the first opening pair to add 800+ runs in an IPL season.
— CricTracker (@Cricketracker) May 18, 2023
📸: IPL#IPL2023 #SRHvsRCB #CricTracker pic.twitter.com/BXNrpbbBRC
2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 756 റണ്‍സടിച്ച ഫാഫ് ഡുപ്ലെസിസ് റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യമാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. നാലാമത് അതേ വര്‍ഷം തന്നെ ഡല്‍ഹിക്കായി 744 റണ്‍സടിച്ച പ്രിഥ്വി ഷാ ശിഖര്‍ ധവാന്‍ ജോഡിയാണ്. ഹൈദരാബാദിനായി 2016ല്‍ 731 റണ്‍സ് അടിച്ച ഡേവിഡ് വാര്‍ണര്‍ ശിഖര്‍ ധവാന്‍ ഓപ്പണിങ് ജോഡിയാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍.
ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയായിരുന്നു ഇന്നലെ വിരാട് കോലി ഫാഫ് ഡുപ്ലെസിസ് സഖ്യം പിരിഞ്ഞത്. മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ മത്സരത്തില്‍ തങ്ങള്‍ തന്നെ അടിച്ചെടുത്ത 148 റണ്‍സിന്‍റെ റെക്കോഡാണ് ഇരുവരും മറികടന്നത്. ഹൈദരാബാദിനെതിരെ 172 റണ്‍സടിച്ച ഇരുവരുടെയും കൂട്ടുകെട്ട് പതിനെട്ടാം ഓവറില്‍ വിരാട് കോലിയെ പുറത്താക്കികൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു തകര്‍ത്തത്.
സെഞ്ച്വറി നേട്ടം ആഘോഷിച്ചതിന്‍റെ തൊട്ടടുത്ത പന്തിലായിരുന്നു വിരാട് കോലിയുടെ പുറത്താകല്‍. തൊട്ടടുത്ത ഓവറില്‍ ഫാഫ് ഡുപ്ലെസിസിന്‍റെയും വിക്കറ്റ് നഷ്‌ടപ്പെട്ടെങ്കിലും അപ്പോഴേക്കും ആര്‍സിബി ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.