ETV Bharat / sports

ധവാന്‍റെ കരുത്തിൽ പഞ്ചാബിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

പഞ്ചാബ് ഉയർത്തിയ 196 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണർ ശിഖർ ധവാന്‍റെ ബാറ്റിങ് കരുത്തിൽ 10 ബോൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. 49 പന്തിൽ നിന്ന് 92 റണ്‍സാണ് ധവാൻ അടിച്ച് കൂട്ടിയത്.

delhi capitals vs punjab kings  dc vs pbks  indian premier league 2021  ipl2021  ഡൽഹി ക്യാപിറ്റൽസ്  പഞ്ചാബ് കിങ്‌സ്
ധവാന്‍റെ കരുത്തിൽ പഞ്ചാബിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്
author img

By

Published : Apr 19, 2021, 1:32 AM IST

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഞായറാഴ്‌ചത്തെ രണ്ടാം ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറുവിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 196 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണർ ശിഖർ ധവാന്‍റെ ബാറ്റിങ് കരുത്തിൽ 10 ബോൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. 49 പന്തിൽ നിന്ന് 92 റണ്‍സാണ് ധവാൻ അടിച്ച് കൂട്ടിയത്. രണ്ട് സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്സ്.

പ്രിഥ്വി ഷായും ധവനും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഡൽഹിക്ക് മികച്ച തുടക്കമാണ് നൽകിയത്. ആറാമത്തെ ഓവറിൽ അൽഷ്‌ദീപ് സിംഗിന്‍റെ പന്തിൽ പ്രിഥ്വി ഷാ പുറത്താകുമ്പോൾ ഇരുവരും ചേർന്ന് സ്കോർ 59ൽ എത്തിച്ചിരുന്നു. എന്നാൽ മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 12 പന്തിൽ ഒമ്പത് റണ്‍സ് മാത്രമാണ് സ്മിത്തിന് നേടാനായത്. നാലാമനായി ഇറങ്ങിയ ക്യാപ്‌റ്റൻ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ധവാൻ ഡൽഹി സ്കോർ 150 കടത്തി.

Read More: രാഹുലും മായങ്കും തകര്‍ത്തു;ഡല്‍ഹിക്ക് 196 റണ്‍സിന്‍റെ വിജയലക്ഷ്യം

ഒരു വേള സെഞ്ച്വറിയിലേക്ക് എന്ന് തോന്നിപ്പിച്ച ധവാനെ 15ആം ഓവറിൽ ജെ റിച്ചാർഡ്‌സണ്‍ പുറത്താക്കുകയായിരുന്നു. 18ആം ഓവറിൽ സ്‌കോർ 180ൽ നിൽക്കുമ്പോൾ 15 റണ്‍സെടുത്ത ക്യാപ്‌റ്റൻ പന്തും പുറത്തായി. എന്നാൽ പിന്നാലെ എത്തിയ മാർക്കസ് സ്റ്റോയ്‌നിസ് ഡൽഹിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 13 പന്തിൽ 27 റണ്‍സ് ആണ് സ്റ്റോയ്‌നിസ് നേടിയത്. ആറു പന്തിൽ നിന്ന് 12 റണ്‍സ് നേടിയ ലളിത് യാദവും പുറത്താകാതെ നിന്നു. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത കെഎൽ രാഹുലിന്‍റെയും മായങ്ക് അഗർവാളിന്‍റെയും ഓപ്പണിങ് മികവിലാണ് പഞ്ചാബ് 196 എന്ന വിജയ ലക്ഷ്യം ഉയർത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.