ധരംശാല : ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടികളുടെ കൂമ്പാരമായിരുന്നു ഇത്തവണത്തെ ഐപിഎൽ. 13 മത്സരങ്ങളിൽ അഞ്ച് വിജയവും എട്ട് തോൽവിയും ഉൾപ്പടെ 10 പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണ് നിലവിൽ ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി. ഇപ്പോൾ തോൽവിയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും അപൂർവമായൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി നായകൻ ഡേവിഡ് വാർണർ.
ഐപിഎൽ ചരിത്രത്തിൽ ഒരു ടീമിനെതിരെ തന്നെ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വാർണർ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമാക്കിയത്. പഞ്ചാബിനെതിരെ 25 മത്സരങ്ങളിൽ നിന്ന് 50.22 ശരാശരിയിലും 144.44 സ്‌ട്രൈക്ക് റേറ്റിലും 1105 റണ്‍സാണ് വാർണർ അടിച്ച് കൂട്ടിയത്. 13 അർധ സെഞ്ച്വറികളും പഞ്ചാബിനെതിരെ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്നലത്തെ മത്സരത്തിൽ 31 പന്തിൽ 46 റണ്‍സാണ് വാർണർ നേടിയത്. അതേസമയം ഒരു ടീമിനെതിരെ തന്നെ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന തന്‍റെ തന്നെ റെക്കോഡാണ് വാർണർ കഴിഞ്ഞ മത്സരത്തിലൂടെ മറികടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1075 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാർണർ തന്നെയാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.
ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 1057 റൺസ് നേടിയിട്ടുള്ള ശിഖർ ധവാനാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1040 റണ്‍സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ് നാലാം സ്ഥാനത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 1030 റണ്‍സ് അടിച്ചെടുത്ത വിരാട് കോലി തൊട്ടുപിന്നാലെ അഞ്ചാം സ്ഥാനത്തുണ്ട്.
-
🗣️ Dharamshala!
— JioCinema (@JioCinema) May 17, 2023 " class="align-text-top noRightClick twitterSection" data="
The stage is set, and the excitement is soaring high. Get ready for some jaw-dropping moments as Warner works his wonders 🔥 🤩#TATAIPL #IPLonJioCinema #IPL2023 #PBKSvDC | @davidwarner31 pic.twitter.com/4dp7U2N3qX
">🗣️ Dharamshala!
— JioCinema (@JioCinema) May 17, 2023
The stage is set, and the excitement is soaring high. Get ready for some jaw-dropping moments as Warner works his wonders 🔥 🤩#TATAIPL #IPLonJioCinema #IPL2023 #PBKSvDC | @davidwarner31 pic.twitter.com/4dp7U2N3qX🗣️ Dharamshala!
— JioCinema (@JioCinema) May 17, 2023
The stage is set, and the excitement is soaring high. Get ready for some jaw-dropping moments as Warner works his wonders 🔥 🤩#TATAIPL #IPLonJioCinema #IPL2023 #PBKSvDC | @davidwarner31 pic.twitter.com/4dp7U2N3qX
പഞ്ചാബിനെ പൂട്ടി ഡൽഹി : അതേസമയം പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഡൽഹിയുടെ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന്‍റെ ഇന്നിങ്സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 198 റൺസിൽ അവസാനിക്കുകയായിരുന്നു. തകര്‍ത്തടിച്ച ലിയാം ലിവിങ്‌സ്റ്റണിന്‍റെ (48 പന്തില്‍ 94) ബാറ്റിങ് കരുത്തില്‍ ജയം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ്.
എന്നാൽ ആൻറിച്ച് നോര്‍ക്യ എറിഞ്ഞ 19-ാം ഓവറിലൂടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു. ഈ ഓവറില്‍ 5 റണ്‍സ് മാത്രം നേടിയ പഞ്ചാബിന് 2 വിക്കറ്റും നഷ്‌ടമായിരുന്നു. ഇതോടെ ഇഷാന്ത് ശർമയെറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിന്‍റെ വിജയലക്ഷ്യം 32 റണ്‍സായി ഉയർന്നു. ഇഷാന്ത് ശര്‍മയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്‍സടിക്കാന്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ലിയാം ലിവിങ്‌സ്റ്റണിന് കഴിഞ്ഞില്ല.
പിന്നാലെയെറിഞ്ഞ പന്തില്‍ സിക്‌സര്‍ അടിച്ച താരം മൂന്നാം പന്തില്‍ ഒരു ഫോറും നേടി. ഇതിനിടെ ഓവറിലെ നാലാം പന്ത് നോ ബോൾ ആവുകയും ലിവിങ്സ്റ്റണ്‍ അത് സിക്‌സിന് പറത്തുകയും ചെയ്‌തു. എന്നാൽ ഫുൾടോസ് ആയി വന്ന ഫ്രീഹിറ്റ് ബോൾ മുതലാക്കാൻ ലിവിങ്‌സ്റ്റണായില്ല. പിന്നീടുള്ള രണ്ട് പന്തുകൾ ഇഷാന്ത് കൃത്യതയോടെ എറിഞ്ഞതോടെ ഡൽഹി ആശ്വാസ ജയം നേടിയെടുക്കുകയായിരുന്നു.