ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യം ചെന്നെെ ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. "അദ്ദേഹത്തിന്‍റെ സാമ്പിൾ പോസിറ്റീവ് ആയതിനാൽ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, ഇതിന്‍റെ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ ഞങ്ങൾക്ക് സ്ഥിരീകരിക്കാനാവൂ" ടീമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
read more:'നമുക്ക് മനോഹരമായ ചില ചിരികളും ഓര്‍മ്മകളുമുണ്ട്'; ബാർബോറയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ
ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്നെ സിഇഒ കാശി വിശ്വനാഥിനും ടീം ബസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഐപിഎല്ലിന്‍റെ ഭാഗമായ എട്ടില്‍ നാല് ടീമിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.
read more: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: രണ്ട് വൈദികർ മരിച്ചു, എൺപതോളം വൈദികർ ചികിത്സയില്‍
കളിക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബിസിസിഐ വെസ് പ്രസിഡന്‍റ് രാജീവ് ശുക്ള അറിയിച്ചിരുന്നു. ബയോബബിളില്‍ കഴിഞ്ഞിരുന്ന താരങ്ങള്‍ക്കും ടീം മാനേജ്മെന്‍റ് അംഗങ്ങൾക്കുമടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.