മുംബെെ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാന്‍ കൊവിഡ് മുക്തര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർഥിച്ച് ഡല്‍ഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആരംഭിച്ച 'പ്രോജക്റ്റ് പ്ലാസ്മ' ക്യാംപയിനിന്‍റെ ഭാഗമായി പുറത്തുവിട്ട വീഡിയോയിലൂടെയാണ് താരം ഇതുസംബന്ധിച്ച അഭ്യര്‍ഥന നടത്തുന്നത്.
'രാജ്യം മുഴുവൻ കൊവിഡിനാല്‍ വലയുകയാണ്. ആളുകൾ അവരുടെ പ്രിയപ്പെട്ടവരേയും അടുത്തുള്ളവരേയും രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നു. അവര്‍ ആശുപത്രികളിലേക്കും രക്ത ബാങ്കുകളിലേക്കും ഓടുകയാണ്. എന്നാൽ നിങ്ങൾക്ക് (കൊവിഡ് അതിജീവിച്ചവർക്ക്) ഒരു സൂപ്പർ പവർ ഉണ്ട്, അത് ഉപയോഗിച്ച് നിങ്ങൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും'- ധവാന്‍ പറഞ്ഞു.
-
If you have beaten COVID-19, you have the power to save a life. #ProjectPlasma - A joint initiative by #DelhiCapitals and @FeverFMOfficial encourages you to donate your plasma.
— Delhi Capitals (@DelhiCapitals) April 24, 2021 " class="align-text-top noRightClick twitterSection" data="
And as @SDhawan25 says, let's defeat this pandemic with positivity 💙#YehHaiNayiDilli pic.twitter.com/gCzH2FIsBh
">If you have beaten COVID-19, you have the power to save a life. #ProjectPlasma - A joint initiative by #DelhiCapitals and @FeverFMOfficial encourages you to donate your plasma.
— Delhi Capitals (@DelhiCapitals) April 24, 2021
And as @SDhawan25 says, let's defeat this pandemic with positivity 💙#YehHaiNayiDilli pic.twitter.com/gCzH2FIsBhIf you have beaten COVID-19, you have the power to save a life. #ProjectPlasma - A joint initiative by #DelhiCapitals and @FeverFMOfficial encourages you to donate your plasma.
— Delhi Capitals (@DelhiCapitals) April 24, 2021
And as @SDhawan25 says, let's defeat this pandemic with positivity 💙#YehHaiNayiDilli pic.twitter.com/gCzH2FIsBh
'നിങ്ങൾ കൊവിഡിനെ തോൽപ്പിച്ചിട്ടുണ്ടെങ്കിൽ, സർവശക്തൻ ഒരു സൂപ്പർ പവർ നൽകിയിട്ടുണ്ട്. അത് പാഴാക്കരുത്. നിങ്ങള്‍ക്ക് കഴിയുന്നത്ര അനുഗ്രഹങ്ങൾ നേടുക, കാരണം നിങ്ങൾ കുഴപ്പത്തിലായിരിക്കുമ്പോൾ, അനുഗ്രഹങ്ങൾ മാത്രമേ സഹായിക്കൂ. പ്രൊജക്റ്റ് പ്ലാസ്മ കൊവിഡിനെ തോൽപ്പിക്കും, അതിനാൽ പ്ലാസ്മ ദാനം ചെയ്ത് അനുഗ്രഹങ്ങൾ നേടുക'- ധവാന്‍ പറഞ്ഞു.
READ MORE: 'കൊവിഡ് ബാധിതര്‍ക്കായി പ്ലാസ്മ ദാനം ചെയ്യൂ'; ജന്മദിനത്തില്‍ ആഹ്വാനവുമായി സച്ചിൻ
അതേസമയം പ്ലാസ്മ ദാനം ചെയ്യാനാവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. താരത്തിന്‍റെ 48ാം ജന്മദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. കൊവിഡ് രോഗികള്‍ക്ക് വേണ്ടി രോഗമുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നും, ഡോക്ടര്‍മാര്‍ അനുവദിക്കുന്ന സമയത്ത് താനും ഇതിന്‍റെ ഭാഗമാവുമെന്നും താരം പറഞ്ഞു.