ETV Bharat / sports

ഷാർജയില്‍ ധോണി സ്റ്റൈല്‍, ചെന്നൈ പ്ലേ ഓഫില്‍: സൺറൈസേഴ്‌സിന് തോല്‍വി തന്നെ - ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫില്‍

മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്‌സ് ഈ ടൂർണമെന്‍റിലുടനീളം പരാജിതരെ പോലെയാണ് കളിച്ചു വന്നത്. ഇന്നലെയും ആ പതിവ് തുടർന്നു. ഹേസല്‍വുഡാണ് കളിയിലെ കേമൻ.

Chennai Super Kings beat Sunrisers Hyderabad
ഷാർജയില്‍ ധോണി സ്റ്റൈല്‍, ചെന്നൈ പ്ലേ ഓഫില്‍: സൺറൈസേഴ്‌സിന് തോല്‍വി തന്നെ
author img

By

Published : Oct 1, 2021, 8:43 AM IST

ഷാർജ: ഒരു മത്സരമെങ്കിലും ജയിക്കണമെന്ന സൺറൈസേഴ്‌സ് ഹൈദരാബാന്‍റെ മോഹങ്ങൾ തല്ലിക്കെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎല്‍ 14-സീസണില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി. കളിയുടെ എല്ലാ മേഖലകളിലും സൺറൈസേഴ്‌സിനെ നിഷ്‌പ്രഭരാക്കിയാണ് ധോണിയും സംഘവും അപരാജിത കുതിപ്പ് തുടരുന്നത്.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത നായകൻ എംഎസ് ധോണിയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു ചെന്നൈ ബൗളർമാരുടെ പ്രകടനം. സൺറൈസേഴ്‌സിനെ 20 ഓവറില്‍ 134 റൺസിന് എറിഞ്ഞൊതുക്കിയ ചെന്നൈ രണ്ട് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

തിരിച്ചെത്തി പഴയ ഫിനിഷിങ് സ്റ്റൈല്‍

135 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ബാറ്റിങ് തുടർന്ന ചെന്നൈയ്ക്ക് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. റിതുരാജ് ഗെയ്‌ക്‌വാദ് (45), ഫാഫ് ഡുപ്ലിസി (41) റൺസും എടുത്ത് പുറത്താകുമ്പോൾ ചെന്നൈ വിജയം മണത്തിരുന്നു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം മൊയീൻ അലിയും സുരേഷ് റെയ്‌നയും വന്നപോലെ മടങ്ങിയെങ്കിലും അമ്പാട്ടി റായിഡുവും ധോണിയും ചേർന്ന് ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

നാല് വിക്കറ്റുകൾ അതിവേഗം നഷ്ടമായപ്പോൾ ചെറുതായൊന്ന് ആശങ്കയിലായ ചെന്നൈ ആരാധകർക്ക് ധോണിയുടെ ബാറ്റിങ് ശൈലി ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. 19-ാം ഓവറിന്‍റെ നാലാം പന്തില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ സിക്‌സ് നേടിയാണ് ധോണി വിജയം ഉറപ്പിച്ചത്. ദീർഘനാളായി ഫോമിലല്ല എന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ധോണിയുടെ പഴയ ഫിനിഷിങ് സ്റ്റൈല്‍ വീണ്ടും ഷാർജയില്‍.

ജയിക്കാൻ വേണ്ടി കളിക്കാതെ സൺറൈസേഴ്‌സ്

മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്‌സ് ഈ ടൂർണമെന്‍റിലുടനീളം പരാജിതരെ പോലെയാണ് കളിച്ചു വന്നത്. ഇന്നലെയും ആ പതിവ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണർ ജേസൺ റോയി രണ്ട് റൺസെടുത്ത് പുറത്തായി. ഒരറ്റത്ത് ഓപ്പണർ വൃദ്ധിമാൻ സാഹ പിടിച്ചു നിന്നെങ്കിലും നായകൻ കെയ്‌ൻ വില്യംസൺ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

യുവ താരം പ്രിയം ഗാർഗ് വീണ്ടും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ അഭിഷേക് ശർമ, അബ്‌ദുൾ സമദ്, റാഷിദ് ഖാൻ എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങാണ് ഹൈദരാബാദിനെ 130 കടത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഹേസല്‍വുഡാണ് കളിയിലെ കേമൻ. ബ്രാവോ രണ്ട് വിക്കറ്റും ശാർദുല്‍ താക്കൂർ രവി ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.