മെൽബൺ: ഐപിഎൽ ലേലത്തിൽ ആരോൺ ഫിഞ്ചിനെ ആരും വാങ്ങാത്തത് അത്ഭുതമെന്ന് ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റന്‍ മൈക്കിൽ ക്ലാർക്ക്. ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റനെ ആരും വാങ്ങിയില്ല എന്നത് വിശ്വസിക്കാൻ ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര ബാറ്റ്സ്‌മാനായ ആരോൺ ഫിഞ്ചിന് തെരഞ്ഞെടുക്കപ്പെടാത്തതില്‍ വേദനയുണ്ടാകും. അദ്ദേഹം ഇപ്പോഴും നല്ലൊരു ബാറ്റ്സ്‌മാനാണ്.
"ആരോണ്‍ ഫിഞ്ചിനെ ടി20 ക്യാപ്റ്റനാക്കിയ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ക്കാണോ അതോ എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കുമാണോ തെറ്റ് പറ്റിയത്?എനിക്കിത് വിശ്വസിക്കാനാവുന്നില്ല'-ക്ലാര്‍ക്ക് പറഞ്ഞു.
എന്നാൽ അദ്ദേഹത്തിന്‍റെ മോശം പ്രകടനമാണ് ഫിഞ്ചിനെ ഫ്രാഞ്ചൈസികൾ തഴയാൻ കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഫിഞ്ച് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച അവസാന 12 മത്സരങ്ങളിൽ 268 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ശരാശരിയാകട്ടെ 22.33. ബിഗ്ബാഷ് ലീഗിലും വേണ്ടത്ര തിളങ്ങാൻ ആകാത്തതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഫിഞ്ചിനെ ടീമിൽ നിന്ന് തഴയാൻ കാരണമെന്നാണ് വിലയിരുത്തല്‍.