ETV Bharat / sports

IPL 2023 | ബാറ്റർമാരും ബോളർമാരും മാത്രമല്ല ക്രിക്കറ്റിനെ ആവേശമാക്കുന്നത് ; ഇത് അവരുടെ കൂടെ കളിയാണ്

മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ബാറ്റർമാർക്കും ബോളർമാർക്കും പുറമെ ഇരു ടീമിലെയും ഫീൽഡർമാരും മികച്ച പ്രകടനം നടത്തിയിരുന്നു.

Tim David created history with amazing fielding  Tim David amazing fielding  Tim David and Aiden Markram  Tim David 4 catches  Aiden Markram fielding performance  മുംബൈ ഇന്ത്യൻസ്  സൺറൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎൽ  IPL 2023  ടിം ഡേവിഡ്  എയ്‌ഡൻ മാർക്രം  cricket news
ബാറ്റർമാരും ബോളർമാരും മാത്രമല്ല ക്രിക്കറ്റിനെ ആവേശമാക്കുന്നത്
author img

By

Published : Apr 19, 2023, 12:00 PM IST

ഹൈദരാബാദ് : ബാറ്റർമാരും ബോളർമാരും മാത്രമല്ല ഒരു ക്രിക്കറ്റ് മത്സരത്തെ ആവേശത്തിന്‍റെ കൊടുമുടി കയറ്റുന്നത്. പല മത്സരങ്ങളിലും ഫീൽഡർമാരുടെ മികച്ച പ്രകടനങ്ങൾ ടീമിന്‍റെ വിജയത്തിൽ നിർണായകമാകാറുണ്ട്. അത്തരത്തിൽ ക്രിക്കറ്റിന്‍റെ എല്ലാ ചേരുവകൾ കൊണ്ടും സമ്പന്നമായിരുന്നു ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.

ബാറ്റർമാർക്കും ബോളർമാർക്കും പുറമെ ഇരു ടീമിലെയും ഫീൽഡർമാരും മിന്നും പ്രകടനം നടത്തുന്നതിനാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ ആരാധകർ സാക്ഷിയായത്. സൺറൈസേഴ്‌സ് നായകൻ എയ്‌ഡൻ മാർക്രം, മുംബൈ ഇന്ത്യൻസിന്‍റെ ഓസ്ട്രേലിയൻ താരം ടിം ഡേവിഡ് എന്നിവരാണ് ഫീൽഡിങിൽ മികച്ചുനിന്നത്. മത്സരത്തിൽ വീണത് ആകെ 15 വിക്കറ്റുകളായിരുന്നു. ഇതിൽ എട്ടെണ്ണത്തിലും ഈ രണ്ട് താരങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. തകർപ്പൻ ക്യാച്ചുകളുമായി മൂന്ന് മുംബൈ താരങ്ങളെ പുറത്താക്കുന്നതിൽ എയ്‌ഡൻ മാർക്രം പങ്കാളിയായപ്പോൾ നാല് ക്യാച്ചുകളും നിർണായകമായ ഒരു റണ്ണൗട്ടും സഹിതമാണ് ടിം ഡേവിഡ് കളം നിറഞ്ഞാടിയത്.

നടരാജൻ എറിഞ്ഞ അഞ്ചാം ഓവറിൽ മുംബൈ നായകൻ രോഹിത് ശർമയെ ക്യാച്ചിലൂടെ പുറത്താക്കിയ മാർക്രം ആദ്യ വിക്കറ്റിൽ തന്നെ പങ്കാളിയായി. നടരാജന്‍റെ സ്ലോ ഓഫ് കട്ടർ നേരിടുന്നതിൽ പിഴച്ച രോഹിതിന്‍റെ ഷോട്ട് ലെഗ്‌ സൈഡിൽ മാർക്രമിന്‍റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 18 പന്തിൽ നാല് ഫോറുകളടക്കം 28 റൺസുമായാണ് രോഹിത് മടങ്ങിയത്.

രോഹിത് ശർമയെ കൂടാതെ ഓപ്പണറായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരും മാർക്രമിന് പിടി നൽകിയാണ് മടങ്ങിയത്. 38 റൺസെടുത്ത ഇഷാൻ കിഷൻ മാർകോ ജാൻസന്‍റെ പന്തിലാണ് പുറത്തായത്. നിലവിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ ഏഴ്‌ റൺസുമായി മടങ്ങി.

മാർക്രമിന്‍റെ ഫീൽഡിങ്ങ് മികവിന് ടിം ഡേവിഡിലൂടെയാണ് മുംബൈ മറുപടി നൽകിയത്. ഓസീസ് താരത്തിന്‍റെ തകർപ്പൻ ഫീൽഡിങ്ങിൽ ടോപ്‌ സ്‌കോററായ മായങ്ക് അഗർവാൾ, സൺറൈസേഴ്‌സിന് വിജയപ്രതീക്ഷ നൽകിയ ഹെൻറിച്ച് ക്ലാസൻ അടക്കം അഞ്ചു പേരാണ് കൂടാരം കയറിയത്.

പിയൂഷ് ചൗളയുടെ ഓവറിൽ അഭിഷക് ശർമയാണ് ആദ്യം മടങ്ങിയത്. പിന്നാലെ മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ, മാർകോ ജാൻസെൻ എന്നിവരും ഡേവിഡിന്‍റെ കൈകളിൽ അവസാനിച്ചു. ഹൈദരാബാദിന്‍റെ അവസാന പ്രതീക്ഷയായിരുന്ന വാഷിങ്‌ടൺ സുന്ദറിനെ ലോങ്‌ ഓണിൽ നിന്ന് നേരിട്ടുള്ള ത്രേയിലൂടെയാണ് ടിം ഡേവിഡ് പുറത്താക്കിയത്. ഇതോടെ മത്സരം കൈവിട്ട സൺറൈസേഴ്‌സ് ഹൈദരാബാദ് 14 റൺസിന്‍റെ തോൽവി വഴങ്ങി.

ALSO READ: IPL 2023 | കന്നി ഐപിഎൽ വിക്കറ്റ് നേട്ടത്തിനുപിന്നാലെ സച്ചിന്‍റെ വാക്കുകൾ ഓർത്തെടുത്ത് അർജുൻ ടെണ്ടുൽക്കർ

മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരു മത്സരത്തിൽ നാല് ക്യാച്ചുകൾ എടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ടിം ഡേവിഡ്. നേരത്തെ 2008ലെ പ്രഥമ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സച്ചിൻ ടെണ്ടുൽക്കർ ഈ നേട്ടം കൈവരിച്ചിരുന്നു. അതിനാപ്പം ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ നാല് ക്യാച്ചുകൾ എടുക്കുന്ന ആദ്യ ഫീൽഡർ കൂടിയാണ് സച്ചിൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.