ETV Bharat / sports

ഇത്തവണത്തെ ഐപിഎല്‍ മുംബൈയിലും പുനെയിലുമായെന്ന് റിപ്പോര്‍ട്ട് - ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയം

മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലും പുനെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലുമായിരിക്കും മത്സരങ്ങള്‍

IPL will be held in Mumbai and Pune  IPL  ഐപിഎല്‍  ഐപിഎല്‍ മുംബൈയിലും പുനെയിലും നടക്കും  വാങ്കഡെ സ്‌റ്റേഡിയം  ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയം  wankhede stadium
ഇത്തവണത്തെ ഐപിഎല്‍ മുംബൈയിലും പുനെയിലുമായി നടക്കുമെന്ന് റിപ്പോര്‍ട്ട്
author img

By

Published : Feb 23, 2022, 9:25 PM IST

മുംബൈ : ഐപിഎല്‍ പുതിയ സീസണിലെ ( 2022) മത്സരങ്ങള്‍ മുംബൈയിലും പുനെയിലുമായി നടത്തുമെന്ന് വിവരം. ക്രിക്ബസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലും പുനെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുകയെന്നാണ് ക്രിക് ബസ് പറയുന്നത്.

മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പുനെയിലും നടക്കും. ഓരോ ടീമിനും വാങ്കഡെ, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയങ്ങളില്‍ നാലുവീതം മത്സരങ്ങളും, ബ്രാബോണിലും പുനെയിലും മൂന്ന് വീതം മത്സരങ്ങളുമുണ്ടാവും.

also read: കലി തീര്‍ത്തത് അമ്പയറുടെ ചെയറിനോട് ; മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും സ്വരേവിനെ പുറത്താക്കി

ടൂര്‍ണമെന്‍റ് മാര്‍ച്ച് 26 നോ 27 നോ ആരംഭിക്കുമെന്നും മെയ്‌ 29ന് ഫൈനല്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ മാസം 24ന് നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.