ജയ്‌പൂര്‍ : ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ (Avesh Khan) സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് (Rajasthan Royals). ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ നിന്ന് ട്രേഡിങ്ങിലൂടെയാണ് ആവേശിനെ സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മലയാളി താരമായ ദേവ്‌ദത്ത് പടിക്കലിനെ (Devdutt Padikkal) രാജസ്ഥാന്‍ കൈവിട്ടു (IPL Player Trading.
2022-ലെ മെഗാ താര ലേലത്തില്‍ 10 കോടി രൂപയ്‌ക്കായിരുന്നു ആവേശിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. ട്രേഡിങ്ങില്‍ ഇതേ തുകയാണ് രാജസ്ഥാന്‍ താരത്തിനായി മുടക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗവിനായി 22 മത്സരങ്ങള്‍ കളിച്ച വലങ്കയ്യന്‍ പേസര്‍ 26 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
-
🚨Trade Alert: Right-arm quick Avesh Khan will now #HallaBol in Pink! 🔥
— Rajasthan Royals (@rajasthanroyals) November 22, 2023 " class="align-text-top noRightClick twitterSection" data="
Devdutt Padikkal moves to LSG and we wish him the best for his new chapter. 💗 pic.twitter.com/ZiTzxB5f8o
">🚨Trade Alert: Right-arm quick Avesh Khan will now #HallaBol in Pink! 🔥
— Rajasthan Royals (@rajasthanroyals) November 22, 2023
Devdutt Padikkal moves to LSG and we wish him the best for his new chapter. 💗 pic.twitter.com/ZiTzxB5f8o🚨Trade Alert: Right-arm quick Avesh Khan will now #HallaBol in Pink! 🔥
— Rajasthan Royals (@rajasthanroyals) November 22, 2023
Devdutt Padikkal moves to LSG and we wish him the best for his new chapter. 💗 pic.twitter.com/ZiTzxB5f8o
ലഖ്‌നൗവിലേക്ക് എത്തുന്നതിന് മുന്‍പ് 2018-2021 വരെ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് ആവേശ് ഖാന്‍ കളിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ കരിയര്‍ തുടങ്ങിയ ആവേശ് ഖാന്‍ ഇതുവരെ 47 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 26.3 ബൗളിങ് ശരാശരിയില്‍ 55 വിക്കറ്റാണ് നേടിയിട്ടുള്ളത് (Avesh Khan IPL Stats).
-
To all those hits and a smile we'll miss. Go well, DDP! 💗💗💗 pic.twitter.com/ONpXOULjNY
— Rajasthan Royals (@rajasthanroyals) November 22, 2023 " class="align-text-top noRightClick twitterSection" data="
">To all those hits and a smile we'll miss. Go well, DDP! 💗💗💗 pic.twitter.com/ONpXOULjNY
— Rajasthan Royals (@rajasthanroyals) November 22, 2023To all those hits and a smile we'll miss. Go well, DDP! 💗💗💗 pic.twitter.com/ONpXOULjNY
— Rajasthan Royals (@rajasthanroyals) November 22, 2023
മെഗാ ലേലത്തില്‍ രാജസ്ഥാന്‍ മുടക്കിയ 7.75 കോടിയ്‌ക്കാണ് ദേവ്‌ദത്തിനെ ലഖ്‌നൗ കൂടാരത്തിലേക്ക് എത്തിച്ചത്. രാജസ്ഥാനായി കളിച്ച 28 മത്സരങ്ങളില്‍ നിന്നും 637 റണ്‍സാണ് ദേവ്‌ദത്ത് നേടിയിട്ടുള്ളത്. ദേവ്‌ദത്തിന്‍റെ മൂന്നാം ഐപിഎല്‍ ഫ്രാഞ്ചൈസിയാണിത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയായിരുന്നു ദേവ്ദത്ത് ഐപിഎല്ലിലേക്ക് അരങ്ങേറ്റം നടത്തിയത്. രണ്ട് ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി ദേവ്‌ദത്ത് പടിക്കല്‍ 57 മത്സരം കളിച്ചിട്ടുണ്ട്. 27.65 ശരാശരിയില്‍ 1521 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത് (Devdutt Padikkal IPL Stats).
-
Welcome to लखनऊ, Dev 💙
— Lucknow Super Giants (@LucknowIPL) November 22, 2023 " class="align-text-top noRightClick twitterSection" data="
Blue suits you 😍 pic.twitter.com/wereyGF8Pe
">Welcome to लखनऊ, Dev 💙
— Lucknow Super Giants (@LucknowIPL) November 22, 2023
Blue suits you 😍 pic.twitter.com/wereyGF8PeWelcome to लखनऊ, Dev 💙
— Lucknow Super Giants (@LucknowIPL) November 22, 2023
Blue suits you 😍 pic.twitter.com/wereyGF8Pe
കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ കഴിയാതെ വന്ന മനീഷ് പാണ്ഡെയേയും (Manish Pandey) സർഫറാസ് ഖാനെയും (Sarfaraz Khan) ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) റിലീസ് ചെയ്‌തു. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ 2.40 കോടി രൂപയ്ക്കാണ് മനീഷ് പാണ്ഡെയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപയായിരുന്നു സര്‍ഫറാസിനായി മുടക്കിയത്.
-
The technique, the class, the smile... Now in Lucknow 😍🔥 pic.twitter.com/DINVK71V1q
— Lucknow Super Giants (@LucknowIPL) November 22, 2023 " class="align-text-top noRightClick twitterSection" data="
">The technique, the class, the smile... Now in Lucknow 😍🔥 pic.twitter.com/DINVK71V1q
— Lucknow Super Giants (@LucknowIPL) November 22, 2023The technique, the class, the smile... Now in Lucknow 😍🔥 pic.twitter.com/DINVK71V1q
— Lucknow Super Giants (@LucknowIPL) November 22, 2023
ഇതോടെ അടുത്ത ലേലത്തില്‍ 2.60 കോടി അധികം മുടക്കാന്‍ ഡല്‍ഹിക്ക് കഴിയും. അതേസമയം, ഇപ്രാവശ്യത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 19ന് ദുബായില്‍ വച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read More : ഏഴാം കടലിനുമക്കരെ... ഐപിഎല്‍ താരലേലം ആദ്യമായി ഇന്ത്യയ്‌ക്ക് പുറത്ത്; വേദി പ്രഖ്യാപിച്ചു