ETV Bharat / sports

IPL 2022 | പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആര്‍സിബി ; ഡു പ്ലെസിക്ക് ആശംസകളുമായി കോലി

author img

By

Published : Mar 12, 2022, 9:28 PM IST

പത്ത് സീസണുകളില്‍ ബാംഗ്ലൂരിനെ നയിച്ച കോലി 15-ാം സീസണിന് മുൻപായി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ബാംഗ്ലൂരിന് പുതിയ ക്യാപ്‌റ്റനെ തേടേണ്ടി വന്നത്

RCB announces new captain  പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആര്‍സിബി  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയ നായകൻ  New captain for Royal Challengers Bangalore  Du Plessis will lead the RCB  IPL 2022 newses  ഐപിഎൽ വാർത്തകൾ  ഡു പ്ലെസിക്ക് ആശംസകളുമായി കോലി  Kohli Congratulates Du Plessis  virat kohli and faf du plessis
IPL 2022 | പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആര്‍സിബി; ഡു പ്ലെസിക്ക് ആശംസകളുമായി കോലി

ബെംഗളൂരു : ഐപിഎൽ 15-ാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഫാഫ് ഡു പ്ലെസിസ് നയിക്കും. ഇത്തവണ മെഗാതാരലേലത്തിലാണ് ഫാഫ് ആര്‍സിബിയുടെ തട്ടകത്തിലെത്തിയത്. ഡു പ്ലെസിസ് ആദ്യമായാണ് ഒരു ഐപിഎൽ ടീമിനെ നയിക്കുന്നത്.

15-ാം സീസണ്‍ തുടങ്ങുന്നതിന് മുൻപായി കോലി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ബാംഗ്ലൂരിന് പുതിയ ക്യാപ്‌റ്റനെ തേടേണ്ടി വന്നത്. പത്ത് ഐപിഎല്‍ സീസണുകളില്‍ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ചു. എന്നാൽ ഒരിക്കൽ പോലും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല.

ALSO READ: IND vs SL | പിടിച്ചുനിന്നത് ശ്രേയസ് മാത്രം ; പിങ്ക് ടെസ്റ്റില്‍ ഇന്ത്യ 252ന് പുറത്ത്

ഡു പ്ലെസിസിനെ നായകനായി ആര്‍സിബി പ്രഖ്യാപിച്ചതിന് പിന്നാലെ, പുതിയ ക്യാപ്‌റ്റന് ആശംസയുമായെത്തി വിരാട് കോലി. ' പുതിയ സീസണിനായി വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. എന്നാല്‍ പ്രധാനപ്പെട്ട കാര്യം അടുത്ത സീസണിൽ ഫാഫ് ടീമിനെ നയിക്കുന്നുവെന്നുള്ളതാണ്. ബാറ്റണ്‍ കൈമാറുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

വര്‍ഷങ്ങളായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഒരുപാട് കാലത്തെ സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. ക്രിക്കറ്റിന് പുറത്തും എനിക്ക് ഒരുപാട് അടുത്തറിയാവുന്നയാളാണ് ഫാഫ്. അതുകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് ഞാന്‍ ഫാഫിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നത്. മാക്‌സ്‌വെല്‍ കൂടി ഉള്‍പ്പെടുന്ന നിര ഇത്തവണ വളരെ ശക്തമാണ്'. കോലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.