ETV Bharat / sports

ഐ.പി.എൽ അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്; ടീമുകൾ ആശങ്കയിൽ

author img

By

Published : Aug 20, 2021, 10:11 AM IST

ടീമുകളിൽ ഏതൊക്കെ വിദേശ താരങ്ങൾ പങ്കെടുക്കും എന്നതിലാണ് ഇനിയും തീരുമാനമാകാത്തത്.

IPL franchises squad submission deadline  IPL  ഐ.പി.എൽ  ചെന്നൈ സൂപ്പർ കിംങ്സ്  രാജസ്ഥാൻ റോയൽസ്  Chennai super kings  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഐ.പി.എൽ അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്; ടീമുകൾ ആശങ്കയിൽ

ദുബായ്: ഐ.പി.എൽ രണ്ടാം പാദ മത്സരങ്ങളുടെ അന്തിമ സ്ക്വാഡ് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്. എന്നാൽ ഒട്ടുമിക്ക ഫ്രാഞ്ചൈസികളും ആശങ്കയിലാണ്. പല ടീമുകളിലും ഏതൊക്കെ വിദേശ താരങ്ങൾ കളിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതാണ് കാരണം.

ഇതിൽ ചെന്നൈ സൂപ്പർ കിംങ്സ് മാത്രമാണ് എല്ലാ താരങ്ങളും ഉറപ്പായ ഒരു ടീം. ജോഷ് ഹേസൽവുഡിന്‍റെ കാര്യത്തിൽ നിലനിന്നിരുന്ന സംശയം ഇന്നലെ താരം കളിക്കുമെന്ന് ഉറപ്പായതോടെ അവസാനിച്ചിരുന്നു. ടീം തിങ്കളാഴ്‌ച ദുബായിൽ എത്തിയിരുന്നു.

രാജസ്ഥാൻ റോയൽസിന്‍റെ കാര്യമാണ് ഇതിൽ ഏറ്റവും പരുങ്ങലിൽ. ബെൻ സ്റ്റോക്‌സും ജോസ് ബട്‌ലറും കളിക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നതെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പകരം കളിക്കേണ്ട താരങ്ങളെപ്പറ്റിയും ഇതുവരെ വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും വിദേശ താരങ്ങളെ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. വരുണ്‍ ചക്രവർത്തി, കമലേഷ് നാഗർകോട്ടി എന്നിവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ടീമിന് തലവേദനയായിരിക്കുന്നത്. ഇരുവരും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണ്.

ALSO READ: നൊമ്പരമായി സാക്കി അൻവാരി, പറന്നുയർന്ന വിമാനത്തിൽ നിന്ന് വീണ് മരിച്ച യുവ ഫുട്‌ബോൾ താരം

രണ്ടാം പാദ മത്സരത്തിനായി ടീമുകൾ ഈ ആഴ്‌ച തന്നെ ദുബായിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19 മുതലാണ് ഐപിഎൽ 14-ാം സീസണിന്‍റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഒക്‌ടോബർ 15നാണ് ഫൈനൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.