ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൊടിപൊടിക്കുകയാണ്. ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം നടക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സഹ ഉടമയായ കാവ്യ മാരനും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
-
𝗞𝗮𝘃𝘆𝗮 𝗠𝗮𝗿𝗮𝗻 𝗮𝗳𝘁𝗲𝗿 𝗯𝘂𝘆𝗶𝗻𝗴 𝗛𝗮𝘀𝗮𝗿𝗮𝗻𝗴𝗮 𝗳𝗼𝗿 𝗷𝘂𝘀𝘁 𝟭.𝟱𝗰𝗿.#IPLAuction #iplauction2024 #IPL2024 #IPL #kavya #kavyamaran #Hasaranga pic.twitter.com/oLJNcjRAmt
— actresslusty (@actresslustyy) December 19, 2023 " class="align-text-top noRightClick twitterSection" data="
">𝗞𝗮𝘃𝘆𝗮 𝗠𝗮𝗿𝗮𝗻 𝗮𝗳𝘁𝗲𝗿 𝗯𝘂𝘆𝗶𝗻𝗴 𝗛𝗮𝘀𝗮𝗿𝗮𝗻𝗴𝗮 𝗳𝗼𝗿 𝗷𝘂𝘀𝘁 𝟭.𝟱𝗰𝗿.#IPLAuction #iplauction2024 #IPL2024 #IPL #kavya #kavyamaran #Hasaranga pic.twitter.com/oLJNcjRAmt
— actresslusty (@actresslustyy) December 19, 2023𝗞𝗮𝘃𝘆𝗮 𝗠𝗮𝗿𝗮𝗻 𝗮𝗳𝘁𝗲𝗿 𝗯𝘂𝘆𝗶𝗻𝗴 𝗛𝗮𝘀𝗮𝗿𝗮𝗻𝗴𝗮 𝗳𝗼𝗿 𝗷𝘂𝘀𝘁 𝟭.𝟱𝗰𝗿.#IPLAuction #iplauction2024 #IPL2024 #IPL #kavya #kavyamaran #Hasaranga pic.twitter.com/oLJNcjRAmt
— actresslusty (@actresslustyy) December 19, 2023
പതിവ് പോലെ ഇത്തവണയും ശ്രദ്ധാകേന്ദ്രമാണ് കാവ്യ. ഇതിനിടെ ലേലത്തില്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഹസരങ്കയെ സ്വന്തമാക്കിയതിന് ശേഷമുള്ള കാവ്യയുടെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. (Kavya Maran Viral Reaction) അടിസ്ഥാന വിലയായ 1.50 കോടി രൂപയ്‌ക്കാണ് ഹസരങ്കയെ ഹൈദരാബാദ് തങ്ങളുട കൂടാരത്തില്‍ എത്തിച്ചത്.
26-കാരനായി കടുത്ത മത്സരം പ്രതീക്ഷിച്ചായിരുന്നു ഹൈദാരാബാദ് ലേലം വിളി തുടങ്ങിയത്. എന്നാല്‍ മറ്റ് ഫ്രാഞ്ചൈസികള്‍ ആരും തന്നെ ഹസരങ്കയ്‌ക്കായി രംഗത്ത് എത്തിയില്ല. കൂടുതല്‍ തുക മുടക്കാതെ തന്നെ ലങ്കന്‍ ഓള്‍റൗണ്ടറെ നേടാന്‍ കഴിഞ്ഞതിന്‍റെ ഞെട്ടലില്‍ കാവ്യയ്‌ക്ക് ചിരിയടക്കാന്‍ കഴിയാതെ വരികയായിരുന്നു. (Kayva Maran Reaction Goes Viral After Sunrisers Hyderabad Steal Wanindu Hasaranga)
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആയിരുന്നു ഹസരങ്ക കളിച്ചത്. എന്നാല്‍ സമീപകാലത്തായി പരിക്കിന്‍റെ പിടിയിലായിരുന്നു താരമുള്ളത്. ഇതേത്തുടര്‍ന്ന് ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ ഹസരങ്കയ്‌ക്ക് നഷ്‌ടമായിരുന്നു.
ഓസ്‌ട്രേലിയുടെ നായകന്‍ പാറ്റ് കമ്മിന്‍സ്, ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് എന്നിവരേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് ഉണ്ടായത്.
ALSO READ: ഹര്‍ഷലിനായി 11.75 കോടി എറിഞ്ഞ് പഞ്ചാബ്; ചെന്നൈയില്‍ തിരിച്ചെത്തി ശാര്‍ദുല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു ആദ്യ മത്സരം. തുക 7 കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തുന്നത് .ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറി. പിന്നീട് ബാംഗ്ലൂരും ഹൈദരാബാദും തമ്മിലായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. അതേസമയം ഹെഡിനായി 6.8 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്.
രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ള കനത്ത വെല്ലുവിളിയാണ് ഹൈദരാബാദിന് മറികടക്കേണ്ടി വന്നത്. അതേസമയം ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറി. 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മിച്ചല്‍ സ്റ്റാർക്കിനെ സ്വന്തമാക്കിയത്.
ALSO READ: ആരാധകരേ നന്ദി, തിരിച്ചെത്താനൊരുങ്ങി റിഷഭ് പന്ത്: ആവേശത്തില്‍ ക്രിക്കറ്റ് ലോകം