ETV Bharat / sports

IPL 2023: അടിമുടി മാറ്റം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉദിച്ചുയരണം, കിരീടം വേണം - സണ്‍റൈസേഴ്‌സ്

ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ് ഇക്കുറി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രദ്ധ കേന്ദ്രം. പുതിയ നായകനും പരിശീലകനും കീഴില്‍ ടീം രണ്ടാം കിരീടമാണ് സ്വപ്‌നം കാണുന്നത്.

ipl 2023  sunrisers hyderabad  sunrisers hyderabad squad  sunrisers hyderabad schedule  SRH Squad 2023  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഹാരി ബ്രൂക്ക്  സണ്‍റൈസേഴ്‌സ്  ഐപിഎല്‍ 2023
SRH
author img

By

Published : Mar 30, 2023, 11:20 AM IST

ഹൈദരാബാദ്: ഐപിഎല്ലിന്‍റെ പതിനാറാം പതിപ്പ്, തലവര മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണ ഓറഞ്ച് പട ഇക്കുറി പുതിയ നായകന്‍ എയ്‌ഡന്‍ മാര്‍ക്രം, പരിശീലകന്‍ ബ്രായന്‍ ലാറ എന്നിവര്‍ക്ക് കീഴിലാണ് ഇത്തവണ കളിക്കാന്‍ ഇറങ്ങുന്നത്. അതുകൊണ്ട് സീസണില്‍ ടീമിന് പ്രതീക്ഷകളും ഏറെയാണ്.

ദക്ഷിണാഫ്രിക്കന്‍ താരം എയ്‌ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമിന്‍റെ ശ്രദ്ധാകേന്ദ്രം ഇംഗ്ലണ്ട് ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഉള്‍പ്പടെ അതിവേഗം റണ്‍സ് കണ്ടെത്തുന്ന താരം ഇതിനോടകം തന്നെ ക്രിക്കറ്റ് നിരീക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ താരലേലത്തില്‍ 13.25 കോടി രൂപ നല്‍കിയാണ് ഈ ഇംഗ്ലീഷ് താരത്തെ സണ്‍റൈസേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്.

പഞ്ചാബ് കിങ്‌സില്‍ നിന്നും എത്തിയ മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഇപ്രാവശ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ എന്നിവരുടെ പ്രകടനവും ഹൈദരാബാദിന്‍റെ മുന്നേറ്റങ്ങള്‍ക്ക് പ്രധാനമാണ്. ഹെൻറിച്ച് ക്ലാസന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നീ വിദേശ താരങ്ങളുടെ പ്രകടനവും ടീമിന് നിര്‍ണായകമാണ്.

ഇന്ത്യന്‍ ബോളര്‍മാരാണ് ടീമിന്‍റെ ശക്തി. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍ എന്നിവരെല്ലാം ഇതിനോടകം തന്നെ തങ്ങളുടെ മികവ് തെളിയിച്ചവരാണ്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനും ഹൈദരാബാദ് പേസ് ബോളിങ്ങിന്‍റെ മൂര്‍ച്ച കൂട്ടും. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം എന്നിവര്‍ക്കായിരിക്കും സ്‌പിന്‍ ബോളിങ്ങിന്‍റെ ചുമതല. ആദില്‍ റഷീദ്, അകെയ്‌ല്‍ ഹുസൈന്‍ എന്നീ വിദേശ താരങ്ങളും ഹൈദരാബാദ് നിരയിലുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:

മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, എയ്ഡന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുള്‍ സമദ്, ഹെൻറിച്ച് ക്ലാസന്‍, വാഷിങ്ടണ്‍ സുന്ദര്‍, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, മാര്‍കോ ജാന്‍സെന്‍, മായങ്ക് മര്‍കണ്ഡെ, വിവ്രാന്ത് ശര്‍മ, ഫസല്‍ഹഖ് ഫാറൂഖി, അകെയ്ല്‍ ഹുസൈന്‍, സമര്‍തഥ് വ്യാസ്, സന്‍വീര്‍ സിങ്, ഉപേന്ദ്ര സിങ് യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അന്‍മോല്‍പ്രീത് സിങ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരക്രം

  • ഏപ്രില്‍ 02: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs രാജസ്ഥാന്‍ റോയല്‍സ് (3:30 PM)
  • ഏപ്രില്‍ 07: ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • ഏപ്രില്‍ 09: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs പഞ്ചാബ് കിങ്സ് (7:30 PM)
  • ഏപ്രില്‍ 14: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • ഏപ്രില്‍ 18: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യന്‍സ് (7:30 PM)
  • ഏപ്രില്‍ 21: ചെന്നൈ സൂപ്പര്‍ കിങ്സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • ഏപ്രില്‍ 24: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ഡല്‍ഹി ക്യാപിറ്റല്‍സ് (7:30 PM)
  • ഏപ്രില്‍ 29: ഡല്‍ഹി ക്യാപിറ്റല്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • മെയ്‌ 04: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (7:30 PM)
  • മെയ്‌ 07: രാജസ്ഥാന്‍ റോയല്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • മെയ്‌ 13: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (3:30 PM)
  • മെയ്‌ 15: ഗുജറാത്ത് ടൈറ്റന്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
  • മെയ്‌ 18: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
  • മെയ്‌ 21: മുംബൈ ഇന്ത്യന്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (3:30 PM)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.