റാഞ്ചി: വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നേടിയായി പരിശീലനം നടത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്‌റ്റന്‍ എംഎസ് ധോണി. റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ധോണി പരിശീലനത്തിനിറങ്ങിയത്. നെറ്റ്‌സില്‍ ബാറ്റ് വീശുന്ന താരത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗംമായിട്ടുണ്ട്.
-
Thala Dhoni is getting ready for IPL 2023. pic.twitter.com/2sMk2IWVil
— Johns. (@CricCrazyJohns) January 25, 2023 " class="align-text-top noRightClick twitterSection" data="
">Thala Dhoni is getting ready for IPL 2023. pic.twitter.com/2sMk2IWVil
— Johns. (@CricCrazyJohns) January 25, 2023Thala Dhoni is getting ready for IPL 2023. pic.twitter.com/2sMk2IWVil
— Johns. (@CricCrazyJohns) January 25, 2023
അതേസമയം, നേരത്തെയും ധോണിയുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഫിറ്റ്നസ് നിലനിര്‍ത്താനും പവര്‍ഹിറ്റിങ്ങ് മെച്ചപ്പെടുത്താനുമാണ് ചെന്നൈ നായകന്‍റെ ശ്രമം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ധോണി പരിശീലനത്തിലൂടെ ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി ടീമിന്‍റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ പ്രത്യേക പരിശീലന സെഷനിലും ഏര്‍പ്പെടുന്നുണ്ട്. മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്, എംഎസ് ധോണി എന്നിവരുടെ നേതൃത്വത്തിലാകും പരിശീലനം. ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ വിദേശ താരങ്ങള്‍ എത്തുന്നതിന് മുന്‍പ് തന്നെ പരിശീലന ക്യാമ്പില്‍ ചേരും.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം പരിശീലന തീയതി ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരിയിലോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യ വാരത്തിലോ ചൊപ്പോക്കില്‍ പരിശീലന ക്യാമ്പ് ആരംഭിക്കാനാണ് സാധ്യത.
തിരിച്ചുവരാന്‍ ചെന്നൈ: നാല് തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണില്‍ 9 സ്ഥാനക്കാരായാണ് പോരാട്ടം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന 14 മത്സരങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമായിരുന്നു ചെന്നൈ ജയം നേടിയത്. ഇക്കുറി കഴിഞ്ഞ സീസണിന്‍റെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യവും ടീമിനുണ്ടാകും.
ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ ടീമിലെത്തിച്ചിരുന്നു. 16.25 കോടി രൂപയ്‌ക്കാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ചെന്നൈ കൂടാരത്തിലെത്തിച്ചത്.
ചെന്നൈ സ്ക്വാഡ്: എം എസ് ധോണി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിങ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷണ, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.