മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാംഗ്ലൂരിനായി നിര്‍ണായക പ്രകടനമാണ് ലങ്കന്‍ താരം വാനിന്ദു ഹസരങ്ക നടത്തിയത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ഹസരങ്ക മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെയുള്ള താരത്തിന്‍റെ വ്യത്യസ്‌തമായ ആഘോഷം ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
പലപ്പോഴും ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറിനെ അനുകരിച്ചായിരുന്നു താരത്തിന്‍റെ ആഘോഷം. ഇപ്പോഴിതാ ഇതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഹസരങ്ക. നെയ്‌മര്‍ തന്‍റെ ഇഷ്‌ട ഫുട്‌ബോളറാണെന്നും അതിനാലാണ് താരത്തിന്‍റെ രീതിയില്‍ ആഘോഷിച്ചതെന്നും ഹസരങ്ക പറഞ്ഞു.
"നിർണ്ണായക സാഹചര്യം, നാല് വിക്കറ്റുകള്‍ നേടാനായി എന്നതില്‍ സന്തോഷവാനാണ്. പ്രത്യേകിച്ച് മഞ്ഞുവീഴ്ചയിൽ ബൗൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്‍റെ പ്രിയപ്പെട്ട ഫുട്ബോളറാണ് നെയ്മര്‍. അദ്ദേഹത്തിന്‍റെ രീതിയിലാണ് ഞാന്‍ ആഘോഷിച്ചത്. കളിക്കളത്തില്‍ സമ്മദര്‍ദങ്ങള്‍ക്ക് അടിപ്പെടാറില്ല. അതാണ് എനിക്ക് വിജയം നല്‍കിയതെന്ന് തോന്നുന്നു.'' ഹസരങ്ക പറഞ്ഞു.
also read: ICC Test Ranking | ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്‌ത് അശ്വിൻ ; രോഹിത്തും കോലിയും താഴോട്ട്
അതേസമയം മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയം നേടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 129 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സംഘം നാല് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ലക്ഷ്യം മറികടന്നത്. സീസണില്‍ ബാംഗ്ലൂരിന്‍റെ ആദ്യ ജയവും കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയുമാണിത്.