ETV Bharat / sports

'വട പാവ്' ട്വീറ്റില്‍ പൊള്ളി ; വിശദീകരണവുമായി വിരേന്ദര്‍ സെവാഗ്

ട്വീറ്റിനെതിരെ മുംബൈ ഇന്ത്യൻസിന്‍റേയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആരാധകര്‍ രംഗത്ത്

Rohit Sharma  Virender Sehwag  Virender Sehwag faces backlash over vada pav tweet  IPL 2022  ഐപിഎല്‍ 2022  വിരേന്ദര്‍ സെവാഗ്  രോഹിത് ശര്‍മ  മുംബൈ ഇന്ത്യന്‍സ്
'വട പാവ്' ട്വീറ്റില്‍ പൊള്ളി; വിശദീകരണവുമായി വിരേന്ദര്‍ സെവാഗ്
author img

By

Published : Apr 7, 2022, 7:27 PM IST

മുംബൈ : രസകരമായ ട്വീറ്റുകൾക്ക് സോഷ്യൽ മീഡിയയില്‍ പേരെടുത്തയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വിരേന്ദർ സെവാഗ്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ താരം നടത്തിയ 'വട പാവ്' ട്വീറ്റ് ചിലര്‍ക്കത്ര രസിച്ചിരുന്നില്ല. ട്വീറ്റിനെതിരെ മുംബൈ ഇന്ത്യൻസിന്‍റേയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആരാധകരാണ് രംഗത്തെത്തിയത്.

മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ പാറ്റ് കമ്മിന്‍സിന്‍റെ തീപ്പൊരി പ്രകടനത്താലാണ് മുംബൈയെ കൊൽക്കത്ത മറികടന്നത്. 15 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്ത കമ്മിന്‍സിന്‍റെ മികവില്‍ നാല് ഓവർ ബാക്കി നിൽക്കെയാണ് കൊല്‍ക്കത്ത ജയിച്ച് കയറിയത്. ഇതോടെ കമ്മിന്‍സിനെ അഭിനന്ദിച്ചായിരുന്നു സെവാഗിന്‍റെ ട്വീറ്റ്.

  • The Vada Pav reference is for Mumbai, a city which thrives on Vada Pav. Rohit fans thanda lo , I am a bigger fan of his batting much more than most of you guys.

    — Virender Sehwag (@virendersehwag) April 6, 2022 " class="align-text-top noRightClick twitterSection" data=" ">

ഓസീസ് ഓള്‍റൗണ്ടറുടെ പ്രകടനം മുംബൈ കളിക്കാരിൽ നിന്നും 'വട പാവ്' തട്ടിയെടുക്കുന്നതിന് തുല്യമാണെന്നായിരുന്നു സെവാഗ് പറഞ്ഞത്. ഈ ട്വീറ്റിനെതിരെയാണ് മുംബൈ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതോടെയാണ് ഇക്കൂട്ടരെ ശാന്തരാക്കാന്‍ താരത്തിന് വിശദീകരണവുമായി എത്തേണ്ടി വന്നത്.

also read: കമ്മിന്‍സ് അങ്ങനെ കളിക്കുമെന്ന് കരുതിയിരുന്നില്ല : രോഹിത് ശര്‍മ

'വട പാവ്' പരാമർശം മുംബൈയെ കുറിച്ചുള്ളതാണെന്നും, വിമര്‍ശനവുമായി എത്തിയ പലരേക്കാളും രോഹിത്തിന്‍റെ ബാറ്റിങ്ങിന്‍റെ വലിയ ആരാധകനാണ് താനെന്നുമായിരുന്നു സെവാഗിന്‍റെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.