ETV Bharat / sports

തകര്‍ത്താടി അഭിഷേക് ; ഹൈദരാബാദിന് ആദ്യ ജയം, ചെന്നൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി - അഭിഷേക് ശര്‍മ

ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഹൈദരാബാദ് മറികടന്നത്

IPL 2022  ഐപിഎല്‍  sunrisers hyderabad vs chennai super kings  IPL 2022 highlights  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പര്‍ കിങ്സ്  അഭിഷേക് ശര്‍മ  Abhishek sharma
തകര്‍ത്താടി അഭിഷേക്; ഹൈദരാബാദിന് ആദ്യ ജയം, ചെന്നൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി
author img

By

Published : Apr 9, 2022, 7:56 PM IST

മുംബൈ : ഐപിഎല്‍ 15ാം സീസണില്‍ ആദ്യ ജയം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് സംഘം എട്ട് വിക്കറ്റിന് തകര്‍ത്തത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഹൈദരാബാദ് മറികടന്നത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ വിജയശില്‍പി. 50 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 75 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

അഭിഷേകിന് പുറമെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (40 പന്തില്‍ 32) പുറത്തായ മറ്റൊരു താരം. രാഹുല്‍ ത്രിപാഠി (15 പന്തില്‍ 39), നിക്കോളാസ് പുരാന്‍ (2 പന്തില്‍ 5) എന്നിവരാണ് പുറത്താവാതെ നിന്ന് ഹൈദരാബാദിന്‍റെ വിജയം ഉറപ്പിച്ചത്. ചെന്നൈക്കായി മുകേഷ് ചൗധരി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 154 റണ്‍സെടുത്തത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ്‌ സ്‌കോറര്‍. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ഹൈദരാബാദ് ബൗളര്‍മാരാണ് ചെന്നൈ ബാറ്റര്‍മാരെ ഒതുക്കിയത്.

സ്‌കോര്‍ 25ല്‍ നില്‍ക്കെ നാലാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ സംഘത്തിന് നഷ്‌ടമായി. 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഉത്തപ്പയെ വാഷിങ്ടണ്‍ സുന്ദറാണ് മടക്കിയത്. വൈകാതെ തന്നെ ഋതുരാജ് ഗെയ്ക്‌വാദിനെ മടക്കി നടരാജന്‍ ചെന്നൈയെ പ്രതിരോധത്തിലാക്കി. 13 പന്തില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മൊയിന്‍ അലി - അമ്പാട്ടി റായിഡു സഖ്യമാണ് ചെന്നൈ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. റായിഡുവിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ 27 റണ്‍സാണ് റായിഡുവിന് നേടാനായത്.

പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മൊയിന്‍ അലിയും വീണു. 15ാം ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രമാണ് അലിയെ തിരിച്ച് കയറ്റിയത്. തുടര്‍ന്നെത്തിയ ശിവം ദുബെ (3), എം.എസ് ധോണി (3) എന്നിവര്‍ നിരാശപ്പെടുത്തി. 15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ് അവസാനമായി സ്‌കോറിങ് ഉയര്‍ത്താനുള്ള ചെറിയ ശ്രമം നടത്തിയത്.

also read: ട്രാഫിക് നിയമ ലംഘനത്തെ മഹത്വവത്കരിക്കുന്നു ; ധോണിയുടെ ഐപിഎല്‍ പരസ്യം പിന്‍വലിക്കും

ഡ്വെയ്ന്‍ ബ്രാവോ (8*), ക്രിസ് ജോര്‍ദാന്‍ (6*) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഏയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.