ETV Bharat / sports

IPL 2022: ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം, ഡുപ്ലെസിസ് പുറത്ത് - ഗുജറാത്ത് ടൈറ്റന്‍സ്

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഗുജറാത്തിനെ ബൗളിങ്ങിനയക്കുകയായിരുന്നു.

ipl 2022  royal challengers bangalore vs gujarat  ipl 2022 score updates  ഐപിഎല്‍ 2022  ഗുജറാത്ത് ടൈറ്റന്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2022: ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം, ഡുപ്ലെസിസ് പുറത്ത്
author img

By

Published : Apr 30, 2022, 4:10 PM IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. 5 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ് ബാംഗ്ലൂര്‍. രണ്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ഡുപ്ലെസിസാണ് തിരിച്ച് കയറിയത്.

പ്രദീപ് സാങ്‌വാന്‍റെ പന്തില്‍ സാഹ പിടികൂടിയാണ് ഡുപ്ലെസിസിന്‍റെ മടക്കം. വിരാട് കോലി (18 പന്തില്‍ 24), രജത് പടിദാര്‍ (8 പന്തില്‍ 8) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഗുജറാത്തിനെ ബൗളിങ്ങിനയക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹര്‍ദിക് നയിക്കുന്ന ഗുജറാത്ത് കളിക്കുന്നത്. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാനും അഭിനവ് മനോഹറിന് പകരം സായ് സുദര്‍ശനും ടീമിലെത്തി. മറുവശത്ത് ബാംഗ്ലൂര്‍ നിരയില്‍ ഒരുമാറ്റമുണ്ട്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തിയപ്പോള്‍ സുയഷ് പ്രഭുദേശായിയാണ് പുറത്തായത്.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, പ്രദീപ് സാങ്‌വാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് (c), വിരാട് കോലി, രജത് പടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, മഹിപാൽ ലോംറോർ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.