ETV Bharat / sports

മഹാന്മാരായ പലരും ഇതേ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്; കോലിക്ക് പിന്തുണയുമായി ഡുപ്ലെസിസ്

author img

By

Published : Apr 27, 2022, 8:43 PM IST

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍റെ പ്രതികരണം.

IPL 2022  RCB vs RR  Faf du Plessis backs Virat Kohli  Faf du Plessis  Virat Kohli  വിരാടോ കോലിയെ പിന്തുണച്ച് ഡുപ്ലെസിസ്  വിരാട് കോലി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മഹാന്മാരായ പലരും ഇതേ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്; കോലിക്ക് പിന്തുണയുമായി ഡുപ്ലെസിസ്

മുംബൈ: ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ വലയുന്ന വിരാട് കോലിക്ക് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ്‌ ഡുപ്ലെസിസ്. മഹാന്മാരായ പല കളിക്കാരും ഇതേ ഘട്ടത്തിലൂടെ കടുന്നുപോയിട്ടുണ്ടെന്ന് ഡുപ്ലെസിസ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍റെ പ്രതികരണം.

"ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തി, അത് ഫലപ്രദമാണോയെന്ന് നോക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങൾക്ക് വളരെ പോസിറ്റീവായി കളിക്കേണ്ടതുണ്ട്. അവസാന മത്സരത്തിന് ശേഷം ഞങ്ങൾ ചർച്ച ചെയ്തത് അതാണ്.

അവനില്‍ (കോലി) നിന്നും ഏറ്റവും മികച്ചത് നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മഹാന്മാരായ പല കളിക്കാരും ഇതേ ഘട്ടത്തിലൂടെ കടുന്നുപോയിട്ടുണ്ട്. ശരിയായ രീതിയില്‍ അവനെ തിരികെ കൊണ്ടുവരേണ്ടതുണ്ട്.

ബെഞ്ചിലിരുന്ന് അവന് മത്സരത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല. അവന്‍ മഹാനായ കളിക്കാരനാണ്. മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ ഇപ്പോഴും അവനെ പ്രതീക്ഷയോടെ പിന്തുണയ്‌ക്കുന്നു. ഇതൊരു ആത്മവിശ്വാസത്തിന്‍റെ കളിയാണ്'' ഡുപ്ലെസിസ് പറഞ്ഞു.

also read: Arshdeep: സ്ഥിരതയാര്‍ന്ന പ്രകടനം അർഷ്‌ദീപിനെ ഇന്ത്യന്‍ ടീമിലെത്തിക്കും: രവി ശാസ്ത്രി

സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 128 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. അതേസമയം കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഏപ്രില്‍ 30ന് ഗുജറാത്ത് ടൈറ്റന്‍സുമായാണ് സംഘത്തിന്‍റെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.