ETV Bharat / sports

ഐപിഎല്‍: റാഷിദ് ഖാനെ വൈസ്‌ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് - റാഷിദ് ഖാന്‍

കന്നിക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ടീം വൈസ്‌ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്.

IPL 2022  Rashid Khan appointed Gujarat Titans vice-captain  Rashid Khan  Gujarat Titans  റാഷിദ് ഖാനെ വൈസ്‌ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്  ഐപിഎല്‍  റാഷിദ് ഖാന്‍  ഗുജറാത്ത് ടൈറ്റൻസ് (ജിടി)
ഐപിഎല്‍: റാഷിദ് ഖാനെ വൈസ്‌ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്
author img

By

Published : Mar 28, 2022, 8:37 AM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് (ജിടി) വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ നായകനായ ടീമില്‍ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഉപനായകനാവുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. കന്നിക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ടീം വൈസ്‌ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ ഒരു ഐപിഎല്‍ ടീമിന്‍റെ നേതൃനിരയിലെത്തുന്ന ആദ്യ അഫ്ഗാന്‍ താരമാവാനും റാഷിദിനായി. നേരത്തെ അന്താരാഷ്‌ട്ര തലത്തില്‍ അഫ്‌ഗാന്‍ ടീമിനെ നയിച്ച പരിചയ സമ്പത്തുള്ള താരമാണ് റാഷിദ്. 2 ടെസ്റ്റുകളിലും 7 ഏകദിനങ്ങളിലും 7 ടി20 മത്സരങ്ങളിലും താരം അഫ്ഗാനെ നയിച്ചിട്ടുണ്ട്. ഡ്രാഫ്റ്റ് പിക്കിലൂടെ 15 കോടി രൂപയ്‌ക്കാണ് താരത്തെ ഗുജറാത്ത് ടീമിലെത്തിച്ചത്.

റാഷിദിന് പുറമെ ഹര്‍ദികിനേയും ശുഭ്‌മാന്‍ ഗില്ലിനേയുമാണ് ഗുജറാത്ത് ഡ്രാഫ്റ്റ് പിക്കിലൂടെ സ്വന്തമാക്കിയത്. ഹര്‍ദികിന് 15 കോടി നല്‍കിയപ്പോള്‍ ഏഴ്‌ കോടി രൂപയാണ് ടീം ഗില്ലിനായി നല്‍കിയത്. അതേസമയം ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് മത്സരം നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.