മുംബൈ : ഇന്ത്യയുടേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റേയും മുന്‍ നായകന്‍ എംഎസ് ധോണി അഭിനയിച്ച ഐപിഎല്‍ പ്രമോഷണൽ പരസ്യം പിന്‍വലിക്കും. അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയാണ് (എഎസ്‌സിഐ) പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരസ്യം ട്രാഫിക് നിയമ ലംഘനങ്ങളെ മഹത്വവത്കരിക്കുന്നുവെന്ന് കാട്ടി ഒരു റോഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിലാണ് നടപടി.
മാര്‍ച്ച് 20നകം പരസ്യത്തില്‍ മാറ്റം വരുത്തുകയോ, പൂര്‍ണമായും പിന്‍വലിക്കുകയോ ചെയ്യാനാണ് എഎസ്‌സിഐ നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് പുറത്തിറങ്ങിയ പരസ്യത്തില്‍ ഒരു ബസ് ഡ്രൈവറായാണ് ധോണിയെത്തുന്നത്. കളി കാണാനായി ബസ് നടുറോഡില്‍ നിര്‍ത്തുകയും തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടാവുന്നതുമാണ് രംഗം.
-
When it's the #TATAIPL, fans can go to any extent to catch the action - kyunki #YehAbNormalHai!
— IndianPremierLeague (@IPL) March 4, 2022 " class="align-text-top noRightClick twitterSection" data="
What are you expecting from the new season?@StarSportsIndia | @disneyplus pic.twitter.com/WPMZrbQ9sd
">When it's the #TATAIPL, fans can go to any extent to catch the action - kyunki #YehAbNormalHai!
— IndianPremierLeague (@IPL) March 4, 2022
What are you expecting from the new season?@StarSportsIndia | @disneyplus pic.twitter.com/WPMZrbQ9sdWhen it's the #TATAIPL, fans can go to any extent to catch the action - kyunki #YehAbNormalHai!
— IndianPremierLeague (@IPL) March 4, 2022
What are you expecting from the new season?@StarSportsIndia | @disneyplus pic.twitter.com/WPMZrbQ9sd
also read: തമാശയായി കാണാനാവില്ല ; മുംബൈ താരത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്ന് സെവാഗ്
സ്ഥലത്തെത്തുന്ന ട്രാഫിക് പൊലീസ് കാര്യം തിരക്കുകയും, സൂപ്പര്‍ ഓവര്‍ ആണെന്ന ധോണിയുടെ മറുപടി കേട്ട് സ്ഥലംവിടുന്നതുമാണ് പരസ്യത്തിലുള്ളത്. അതേസമയം പരസ്യം പിന്‍വലിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.