ETV Bharat / sports

IPL 2022 | മുംബൈക്കും ചെന്നൈക്ക് പ്രതീക്ഷയുണ്ടോ?; ഐപിഎല്ലില്‍ ടീമുകളുടെ പ്ലേ ഓഫ്‌ സാധ്യത

കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്.

IPL Points Table Explained  IPL Playoff scenarios  Team's qualification for playoffs  IPL's Points Table  IPL news  ഐപിഎല്‍ 2022  ഐപിഎല്ലില്‍ ടീമുകളുടെ പ്ലേ ഓഫ്‌ സാധ്യത  ഗുജറാത്ത് ടൈറ്റന്‍സ്‌  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  രാജസ്ഥാന്‍ റോയല്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്‌  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഡല്‍ഹി ക്യാപിറ്റല്‍സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  പഞ്ചാബ് കിങ്സ്  ചെന്നൈ സൂപ്പര്‍ കിങ്സ്  മുംബൈ ഇന്ത്യന്‍സ്
IPL 2022 | മുംബൈക്കും ചെന്നൈക്ക് പ്രതീക്ഷയുണ്ടോ?; ഐപിഎല്ലില്‍ ടീമുകളുടെ പ്ലേ ഓഫ്‌ സാധ്യത
author img

By

Published : Apr 25, 2022, 9:18 PM IST

ഹൈദരാബാദ്: ഐപിഎല്ലിന്‍റെ 15ാം സീസണ്‍ പാതിയിലെത്തി നില്‍ക്കെ അപ്രതീക്ഷിത ജയപരാജയങ്ങളാണ് പലടീമുകള്‍ക്കുമുണ്ടായിരിക്കുന്നത്. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരപ്പോള്‍, കഴിഞ്ഞ സീസണിലെ അവസാനക്കാരായ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കുതിപ്പ് നടത്തുകയാണ്.

കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. നിലവിലെ പോയിന്‍റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ടീമുകളുടെ പ്ലേ ഓഫ്‌ സാധ്യതള്‍ വിലയിരുത്താം.

ഗുജറാത്ത് ടൈറ്റന്‍സ്‌: കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ ആറും ജയിച്ച സംഘം 12 പോയിന്‍റുമായാണ് പട്ടികയുടെ തലപ്പത്തെത്തിയത്. പ്ലേഓഫ്‌ ഉറപ്പിക്കാന്‍ ടീമിന് ബാക്കിയുള്ള ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം മതി. ഇനിയുള്ള എതിരാളികള്‍: SRH, RCB, PBKS, MI, LSG, CSK, RCB

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: തുടക്കത്തിലെ തോല്‍വികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഹൈദരാബാദ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചാണ് നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ രണ്ട് തോല്‍വി മാത്രമുള്ള സംഘം 10 പോയിന്‍റോടെയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഏഴ് മത്സരങ്ങൾ ബാക്കിയിരിക്കെ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിന് മൂന്ന് ജയങ്ങള്‍ മാത്രമാണ് വേണ്ടത്. ഇനിയുള്ള എതിരാളികള്‍: GT, CSK, DC, RCB, KKR, MI, PBKS

രാജസ്ഥാന്‍ റോയല്‍സ്: കളിച്ച ഏഴ്‌ മത്സരങ്ങളില്‍ അഞ്ചും ജയിച്ചാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 10 പോയിന്‍റുള്ള രാജസ്ഥാന്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നാമതായത്.

ബാക്കിയുള്ള ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയം നേടാനായാല്‍ സംഘത്തിന് പ്ലേ ഓഫ്‌ ഉറപ്പിക്കാം. എന്നാല്‍ റൺ റേറ്റിൽ ടീം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയുള്ള എതിരാളികള്‍: RCB, MI, KKR, PBKS, DC, LSG, CSK

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്: കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവും ടൂര്‍ണമെന്‍റിലെ കന്നിക്കാരാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ 10 പോയിന്‍റാണ് സംഘത്തിനുള്ളത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടീമിന് ബാക്കിയുള്ള ആറ് മത്സരങ്ങളില്‍ മൂന്ന് ജയം പിടിച്ചാല്‍ പ്ലേ ഓഫിലെത്താം.

രണ്ട് വിജയങ്ങളിലൂടെ 14 പോയിന്‍റ് നേടിയും പ്ലേഓഫിലെത്താൻ കഴിയുമെങ്കിലും മറ്റ് ടീമുകളുടെ നെറ്റ് റൺ റേറ്റ് നിര്‍മായകമാവും. ഇനിയുള്ള എതിരാളികള്‍: PBKS, DC, KKR, GT, RR, KKR

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുള്ള ബാംഗ്ലൂരിന് 10 പോയിന്‍റാണുള്ളത്. ഫാഫ്‌ ഡുപ്ലെസിസ് നയിക്കുന്ന ടീം നിലവില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന്‍റെ അപമാനവും പേറുകയാണ്. ബാക്കിയുള്ള ആറ്‌ മത്സരങ്ങളില്‍ മൂന്ന് ജയം നേടിയാന്‍ ടീമിന് പ്ലേ ഓഫിലെത്താം. നെഗറ്റീവ് റണ്‍റേറ്റുള്ള സംഘത്തിന് മുന്നോട്ടുള്ള മത്സരങ്ങളില്‍ വലിയ വിജയങ്ങൾ അനിവാര്യമാണ്. ഇനിയുള്ള എതിരാളികള്‍: RR, GT, CSK, SRH, PBKS, GT

ഡല്‍ഹി ക്യാപിറ്റല്‍സ്: സ്ഥിരതയില്ലാത്ത പ്രകടനങ്ങളാൽ വലയുന്ന ടീമാണ് റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രമുള്ള സംഘത്തിന് ആറ് പോയിന്‍റാണുള്ളത്. പ്ലേ ഓഫിലെത്താന്‍ ബാക്കിയുള്ള ഏഴ്‌ മത്സരങ്ങളില്‍ അഞ്ച് ജയങ്ങളാണ് സംഘത്തിന് വേണ്ടത്.

മറ്റ് ടീമുകളെ അപേക്ഷിച്ച് മികച്ച റൺറേറ്റുണ്ടെങ്കില്‍ 14 പോയിന്‍റിലെത്താനായാലും സംഘത്തിന് മുന്നേറാം. ഇനിയുള്ള എതിരാളികള്‍: KKR, LSG, SRH, CSK, RR, PBKS, MI

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്: ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്തയ്‌ക്ക് കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് നേടാനായത്. മൂന്ന് പോയിന്‍റുള്ള സംഘം നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ്.

ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ച് വിജയം നേടിയാല്‍ മാത്രമേ ടീമിന് പ്ലേ ഓഫ് സാധ്യതയൊള്ളു. ഇതൊടൊപ്പം മറ്റ് ടീമുകളുടെ റണ്‍ റേറ്റും നിര്‍ണായകമാവും. ഇനിയുള്ള എതിരാളികള്‍: DC, RR, LSG, MI, SRH, LSG

പഞ്ചാബ് കിങ്സ്: മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബിനും സീസണില്‍ കാര്യമായ മുന്നേറ്റത്തിന് സാധിച്ചിട്ടില്ല. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് സംഘത്തിനുള്ളത്. ആറ് പോയിന്‍റുള്ള സംഘം നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ബാക്കിയുള്ള ഏഴ്‌ മത്സരങ്ങളില്‍ അഞ്ച് ജയം നേടിയാല്‍ മാത്രമേ ടീമിന് മുന്നോട്ട് പോകാനാവു. നെഗറ്റീവ് റണ്‍ റേറ്റുള്ള പഞ്ചാബിന് വലിയ വിജയങ്ങളും അനിവാര്യമാണ്. ഇനിയുള്ള എതിരാളികള്‍: CSK, LSG, GT, RR, RCB, DC, SRH

ചെന്നൈ സൂപ്പര്‍ കിങ്‌സ്: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് തീര്‍ത്തും മോശം സീസണാണിത്. എംഎസ്‌ ധോണിയില്‍ നിന്നും നായക സ്ഥാനം ഏറ്റെടുത്ത രവീന്ദ്ര ജഡേജയ്‌ക്ക് ടീമിനെ വിജയങ്ങളിലേക്ക് നയിക്കാനായിട്ടില്ല. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് സംഘത്തിനുള്ളത്.

നാല് പോയിന്‍റോടെ നിലവിലെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണവര്‍. ബാക്കിയുള്ള ഏഴ്‌ മത്സരങ്ങളില്‍ ആറും ജയിച്ചാല്‍ മാത്രമേ ടീമിന് മുന്നേറ്റം സാധ്യമാവൂ. ഏറ്റവും വലിയ മാർജിനുകളില്‍ ജയിക്കുകയും 14 പോയിന്‍റുകൾ നേടുകയും ചെയ്‌താലും സംഘത്തിന് സാധ്യതയുണ്ട്. ഇനിയുള്ള എതിരാളികള്‍: PBKS, SRH, RCB, DC, MI, GT, RR

മുംബൈ ഇന്ത്യന്‍സ്: ഐപിഎല്ലില്‍ ഏറ്റവും മോശം സീസണാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനിത്. അഞ്ച് കിരീടങ്ങളുള്ള സംഘം ഇതേവരെ എട്ട് മത്സരങ്ങള്‍ കളിച്ചുവെങ്കിലും സമ്പൂര്‍ണ പരാജയമാണ് വിധി. ഇതോടെ പ്ലേ ഓഫ്‌ സാധ്യത അടഞ്ഞ ടീമായി മുംബൈ മാറി.

ബാക്കിയുള്ള മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ ടീമിന് നേരിയ പ്രതീക്ഷയുണ്ട്. എന്നാല്‍ മറ്റ് ടീമുകള്‍ 14 പോയിന്‍റ് നേടാതെയാവണം എന്ന് മാത്രം. ഇനിയുള്ള എതിരാളികള്‍: RR, GT, KKR, CSK, SRH, DC

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.