മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 169 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 168 റണ്‍സെടുത്തത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ പ്രകടനമാണ് ലഖ്‌നൗവിന് നിര്‍ണായകമായത്.
62 പന്തില്‍ 12 ഫോറുകളും നാല് സിക്‌സും സഹിതം 103 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ക്വിന്‍റൺ ഡി കോക്ക് (10), മനീഷ് പാണ്ഡെ (22), ക്രുണാൽ പാണ്ഡ്യ (1), ദീപക് ഹൂഡ (10), ആയുഷ് ബദോനി (14), മാർക്കസ് സ്റ്റോയിനിസ് (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
മുംബൈക്കായി കീറോണ്‍ പൊള്ളാര്‍ഡ്, റിലേ മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുംറ, ഡാനിയൽ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരുമാറ്റവുമായാണ് കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ഇറങ്ങിയത്. പരിക്കേറ്റ ആവേശ് ഖാന്‍ പുറത്തായപ്പോള്‍ മൊഹ്‌സിൻ ഖാനാണ് ടീമില്‍ ഇടം പിടിച്ചത്. മുംബൈ നിരയില്‍ മാറ്റങ്ങളില്ല.