മുംബൈ: നോ ബോള്‍ വിവാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രൂക്ഷവിര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. ഡല്‍ഹിയുടേത് മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണെന്ന് അസറുദ്ദീന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അസറുദ്ദീന്‍ രംഗത്തെത്തിയത്.
''മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്‌ച വെച്ചത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. ഇത്തരം പെരുമാറ്റം തീര്‍ത്തും ഒരിക്കലും അംഗീകരിക്കാനാവില്ല'' അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തു.
-
Bad sportsman spirit on display by #DelhiCapitals
— Mohammed Azharuddin (@azharflicks) April 22, 2022 " class="align-text-top noRightClick twitterSection" data="
Cricket is a game of gentlemen and this behaviour is completely unacceptable. #IPL20222 #DCvsRR
">Bad sportsman spirit on display by #DelhiCapitals
— Mohammed Azharuddin (@azharflicks) April 22, 2022
Cricket is a game of gentlemen and this behaviour is completely unacceptable. #IPL20222 #DCvsRRBad sportsman spirit on display by #DelhiCapitals
— Mohammed Azharuddin (@azharflicks) April 22, 2022
Cricket is a game of gentlemen and this behaviour is completely unacceptable. #IPL20222 #DCvsRR
രാജസ്ഥാനെതിരെ വെള്ളിയാഴ്‌ച നടന്ന മത്സരത്തിന്‍റെ 20ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഉള്‍പ്പെടെ ഡല്‍ഹി ക്യാമ്പിലെ മൂന്ന് പേര്‍ക്കെതിരെ ഐപിഎല്‍ അച്ചടക്ക സമിതി നടപടിയെടുത്തിരുന്നു. ഇതിനെ അനുകൂലിച്ചും അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
-
A good decision by the board to uphold the spirit of the game. Maintaining sportsman decorum in all circumstances is non-negotiable. However, the umpires should also be probed for any act of omission. #bcci #DCvsRR
— Mohammed Azharuddin (@azharflicks) April 23, 2022 " class="align-text-top noRightClick twitterSection" data="
">A good decision by the board to uphold the spirit of the game. Maintaining sportsman decorum in all circumstances is non-negotiable. However, the umpires should also be probed for any act of omission. #bcci #DCvsRR
— Mohammed Azharuddin (@azharflicks) April 23, 2022A good decision by the board to uphold the spirit of the game. Maintaining sportsman decorum in all circumstances is non-negotiable. However, the umpires should also be probed for any act of omission. #bcci #DCvsRR
— Mohammed Azharuddin (@azharflicks) April 23, 2022
''കളിയുടെ സ്പിരിറ്റ് ഉയർത്തിപ്പിടിക്കാൻ ബോർഡിന്‍റെ നല്ല തീരുമാനം. എല്ലാ സാഹചര്യങ്ങളിലും കളിയുടെ മാന്യത നിലനിർത്തുന്നത് വിലമതിക്കാനാവാത്തതാണ്. എന്നിരുന്നാലും, എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അമ്പയര്‍മാര്‍ക്കെതിരെയും അന്വേഷണം വേണം.'' അസറുദ്ദീന്‍ പറഞ്ഞു.
20ാം ഓവറില്‍ ജയിക്കാന്‍ 36 റണ്‍സാണ് ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. ഒബെദ് മക്കോയ്‌യെറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സ്‌ട്രൈക്കിലുണ്ടായിരുന്ന റോവ്മാന്‍ പവല്‍ സിക്‌സടിച്ചു. മൂന്നാമത്തെ പന്ത് ഹിപ് ഹൈ ഫുള്‍ടോസായാണ് ഒബെദ് മക്കോയ് എറിഞ്ഞത്. ഈ പന്തും റോവ്‌മാന്‍ സിക്‌സടിച്ചു.
നോ ബോളിനായി പവലും നോണ്‍ സ്‌ട്രൈക്കര്‍ എൻഡിലുണ്ടായിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അമ്പയര്‍മാരോട് അപ്പീല്‍ ചെയ്‌തു. എന്നാല്‍ നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മേനോനും നിഖില്‍ പട്‌വര്‍ദ്ധനും തയ്യാറായില്ല. ഇതോടെ ഇരു ബാറ്റര്‍മാരോടും കയറിവരാന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടു.
also read: IPL 2022| നോ ബോള്‍ വിവാദം: പന്തിനും താക്കൂറിനും കനത്ത പിഴ, പ്രവീണ്‍ ആംറെയ്ക്ക് എതിരെ നടപടി
പവലും കുല്‍ദീപും അതിന് തയ്യാറാവാതിരുന്നതിന് തൊട്ടുപിന്നാലെ സഹപരിശീലകരില്‍ ഒരാളായ പ്രവീണ്‍ ആംറെയെ ഗ്രൗണ്ടിലേക്കിറക്കി അമ്പയര്‍മാരോട് സംസാരിക്കാനായി പറഞ്ഞുവിട്ടു. എന്നാല്‍ ആംറെയെ അമ്പയര്‍മാര്‍ തിരിച്ചയച്ചിരുന്നു. നിയമ പ്രകാരം മത്സരത്തിനിടെ പരിശീലകര്‍ക്ക് ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ അനുവാദമില്ല.