ETV Bharat / sports

IPL 2022: ഐപിഎല്ലില്‍ ഇന്ന് മുംബൈക്കും ഹൈദരാബാദിനും അഭിമാനപ്പോര് - സൺറൈസേഴ്‌സ് ഹൈദരാബാദ്

സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്.

IPL 2022  IPL 2022 preview  mumbai indians  mi vs srh  sunrisers hyderabad  മുംബൈ ഇന്ത്യന്‍സ്  സൺറൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍ 2022
IPL 2022: ഐപിഎല്ലില്‍ ഇന്ന് മുംബൈക്കും ഹൈദരാബാദിനും അഭിമാനപ്പോര്
author img

By

Published : May 17, 2022, 1:56 PM IST

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സ് സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. വാങ്കഡെയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്.

കളിച്ച 12 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതുള്ളപ്പോള്‍, മൂന്ന് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവാസാനിച്ചിരുന്നെങ്കിലും, കണക്കില്‍ ഹൈദരാബാദിന് പ്രതീക്ഷയുടെ കണിക ബാക്കിയുണ്ട്.

മോശം തുടക്കത്തിന് ശേഷം തുടർച്ചയായ അഞ്ച് കളിയിൽ ജയിച്ച ഹൈദരാബാദിന് അവസാന അ‍ഞ്ച് കളിയിലും തോറ്റതാണ് വിനയായത്. ബാക്കി രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്‍റാണ്. പ്ലേ ഓഫിന് കുറഞ്ഞത് 16 പോയിന്‍റെങ്കിലും വേണമെന്നിരിക്കെ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാല്‍ മാത്രമേ സംഘത്തിന് മുന്നേറാനാവൂ.

ഇതോടെ സീസണിലെ തോല്‍വികളുടെ എണ്ണം കുറയ്‌ക്കാനവും ഇരു സംഘവും ശ്രമിക്കുക. മെച്ചപ്പെട്ട ബൗളര്‍മാരുണ്ടെങ്കിലും ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്‌മായാണ് ഹൈദരാബാദിന് വിനയാവുന്നത്. അഭിഷേക് ശർമ, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി, എയ്‌ഡന്‍ മാര്‍ക്രം, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരുടെ പ്രകടനം ടീമിന് നിര്‍ണായകമാവും.

also read: IPL 2022: സൂര്യകുമാറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശർമ, ഇഷാൻ കിഷന്‍, തിലക് വർമ്മ എന്നിവര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് മുംബൈക്ക് ആശ്വാസമാണ്. എന്നാല്‍ ബുംറ ഒഴികെയുള്ള മറ്റ് ബൗര്‍മാരുടെ പ്രകടനം ആശങ്കയാണ്. നേരത്തെ 17 മത്സരങ്ങളിലാണ് ഇരു സംഘവും നേര്‍ക്ക് നേര്‍ വന്നത്. ഒമ്പത് മത്സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങളാണ് ഹൈദരാബാദിനൊപ്പം നിന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.