പൂനെ: ഐപിഎല്ലില്‍ മുൻചാംമ്പ്യൻമാരുടെ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറിൽ തകർത്തടിച്ച കീറോണ്‍ പൊള്ളാര്‍ഡിന്‍റെ മികവിൽ മുംബൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം പാറ്റ് കമ്മിന്‍സിന്‍റെ തീപ്പൊരി ബാറ്റിങ്ങിലാണ് കൊൽക്കത്ത മറികടന്നത്. നാല് ഓവർ ബാക്കി നിൽക്കെ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് മറികടന്ന ശ്രേയസ് സംഘവും സീസണിലെ മൂന്നാം ജയമാണ് നേടിയത്.
-
Pat Cummins 😱😱#TATAIPL pic.twitter.com/0grCy4aTdZ
— IndianPremierLeague (@IPL) April 6, 2022 " class="align-text-top noRightClick twitterSection" data="
">Pat Cummins 😱😱#TATAIPL pic.twitter.com/0grCy4aTdZ
— IndianPremierLeague (@IPL) April 6, 2022Pat Cummins 😱😱#TATAIPL pic.twitter.com/0grCy4aTdZ
— IndianPremierLeague (@IPL) April 6, 2022
ടോസ് നഷ്‌ടപ്പെട്ട ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 161 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ കത്തിക്കയറിയ കീറോണ്‍ പൊള്ളാര്‍ഡുമാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
-
Pat Cummins finishes things off in style!
— IndianPremierLeague (@IPL) April 6, 2022 " class="align-text-top noRightClick twitterSection" data="
Also brings up the joint fastest half-century in #TATAIPL off 14 deliveries.#KKR win by 5 wickets with 24 balls to spare.
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/r5ahBcIWgR
">Pat Cummins finishes things off in style!
— IndianPremierLeague (@IPL) April 6, 2022
Also brings up the joint fastest half-century in #TATAIPL off 14 deliveries.#KKR win by 5 wickets with 24 balls to spare.
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/r5ahBcIWgRPat Cummins finishes things off in style!
— IndianPremierLeague (@IPL) April 6, 2022
Also brings up the joint fastest half-century in #TATAIPL off 14 deliveries.#KKR win by 5 wickets with 24 balls to spare.
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/r5ahBcIWgR
162 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 83 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാര്‍ ക്രീസ് വിട്ടു. രഹാനെ (7), ശ്രേയസ് (10), സാം ബില്ലിങ്‌സ് (17), നിതീഷ് റാണ (8) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ കൊല്‍ക്കത്ത അപകടം മണത്തു. പിന്നാലെ വന്ന റസലിനും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.
-
Player of the Match is none other than @patcummins30 for his stupendous knock of 56* off just 15 deliveries as @KKRiders win by 5 wickets.
— IndianPremierLeague (@IPL) April 6, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/0WI5Y81XgL
">Player of the Match is none other than @patcummins30 for his stupendous knock of 56* off just 15 deliveries as @KKRiders win by 5 wickets.
— IndianPremierLeague (@IPL) April 6, 2022
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/0WI5Y81XgLPlayer of the Match is none other than @patcummins30 for his stupendous knock of 56* off just 15 deliveries as @KKRiders win by 5 wickets.
— IndianPremierLeague (@IPL) April 6, 2022
Scorecard - https://t.co/22oFJJzGVN #KKRvMI #TATAIPL pic.twitter.com/0WI5Y81XgL
ALSO READ: IPL 2022 | രാജസ്ഥാന് കനത്ത തിരിച്ചടി ; നേഥന്‍ കൂള്‍ട്ടര്‍ നൈല്‍ നാട്ടിലേക്ക് മടങ്ങി
പിന്നീട് ക്രീസിലൊന്നിച്ച ക്രീസിലൊന്നിച്ച കമ്മിന്‍സും വെങ്കിടേഷും തകര്‍ത്തടിച്ചു. വെറും 15 പന്തുകളില്‍ നിന്ന് നാല് ഫോറിന്‍റെയും ആറ് സിക്‌സറുകളുടെയും അകമ്പടിയോടെ 56 റണ്‍സെടുത്ത കമ്മിന്‍സും, 41 പന്തുകലില്‍ നിന്ന് 50 റണ്‍സ് നേടി പുറത്താവാതെ നിന്ന വെങ്കടേഷും ടീമിനെ വിജയത്തിലെത്തിച്ചു. ഡാനിയല്‍ സാംസ് ചെയ്‌ത 16-ാം ഓവറില്‍ 35 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്.
വെറും 14 പന്തിൽ അർധസെഞ്ചുറി തികച്ച കമ്മിൻസ് ഐപിഎല്ലിലെ വേഗതയേറിയ അർധസെഞ്ചുറിയാണ് മുംബൈയ്ക്കെതിരെ നേടിയത്. നിലവില്‍ കെ.എല്‍.രാഹുലിനൊപ്പം റെക്കോഡ് പങ്കിടുകയാണ് കമ്മിന്‍സ്. നാലു മത്സരങ്ങളിൽ മൂന്നും ജയിച്ച കൊൽക്കത്ത പോയിന്‍റ് പട്ടികയിൽ രാജസ്ഥാനെ പിന്തള്ളി ഒന്നാമതെത്തി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ ഒമ്പതാമതാണ്.